30 Wednesday
July 2025
2025 July 30
1447 Safar 4

ഈ കൈകളിലാണോ ന്യൂനപക്ഷം പ്രതീക്ഷയര്‍പ്പിക്കേണ്ടത്?

കുഞ്ഞുട്ടി തെന്നല

തുഷാര്‍ വെള്ളാപ്പള്ളി ദുബായില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് വ്യാജ ചെക്ക് നല്‍കി വഞ്ചിച്ചതിനാണ്. മറ്റൊരു രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യം ചെയ്ത കുറ്റവാളിയെ രക്ഷിക്കാന്‍ കേരള മുഖ്യമന്ത്രി രായ്ക്കുരാമാനം കേന്ദ്രത്തിലേക്കും ദുബായിലേക്കും ബന്ധപ്പെട്ട് അയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. തുഷാര്‍ ഇപ്പോഴും സംഘി പാളയത്തില്‍ തന്നെ. അതേസമയം ഹത്രാസ് ബലാല്‍സംഘക്കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ട് മാസങ്ങളായി. അദ്ദേഹത്തിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരും മുഖ്യമന്ത്രിയെ സമീപിച്ച് യു പി സര്‍ക്കാറുമായി ബന്ധപ്പെടണമെന്ന് അപേക്ഷിച്ചിട്ടും ഇതുവരെ ഫലമൊന്നുമുണ്ടായിട്ടില്ല. ഒരു സംഘിക്ക് കിട്ടുന്ന പരിഗണന ഒരു മുസ്‌ലിമിനു മുഖ്യമന്ത്രിയില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്. ഒരേ കേസില്‍ രണ്ടു കൂട്ടുകാര്‍ കുടുങ്ങുകയും അതില്‍ ഒരാളുടെ മതവും പാരമ്പര്യവും മാത്രം നോക്കി ജയിലിലിടാന്‍ അവസരമൊരുക്കുകയും ഒരു സംഘി കുറ്റവാളിക്ക് കൊടുത്തതിന്റെ നൂറിലൊന്നു പരിഗണന പോലും ഒരു മുസ്‌ലിം പത്രപ്രവര്‍ത്തകനു കൊടുക്കാന്‍ തയാറാവാതിരിക്കുകയും ചെയ്യുന്ന ഭരണാധികാരിയുടേയും അയാളുടെ പാര്‍ട്ടിയുടേയും കയ്യില്‍ മുസ്‌ലിം ന്യൂനപക്ഷം സുരക്ഷിതമാണെന്ന് പറയുന്നതിലും വലിയ കോമഡി വേറെയുണ്ടോ?

Back to Top