എവിടെ ഫലസ്തീന്‍ രാഷ്ട്രം
സലീം കോഴിക്കോട്
ഫലസ്തീന്‍ – ഇസ്റാഈല്‍ യു എന്‍ ഇടപാട് 1947-നു മുമ്പ് രണ്ട് രാഷ്ട്രീയമായ ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ അതു കാരണമായി. ഫലസ്തീനിന് തൃപ്തിയായിട്ടില്ല എങ്കിലും ഫലസ്തീനിന് നല്കപ്പെട്ട ആ ഭൂവിഭാഗം നീതിയുടെ കാര്യത്തില്‍ ഫലസ്തീനിന് അര്‍തപ്പെട്ടതു തന്നെയാണ്. തങ്ങള്‍ക്കു കിട്ടിയതില്‍ കൂടുതല്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഇസ്റാഈല്‍ ശ്രമങ്ങള്‍ അവരെ ധിക്കാരികളും സമാധാന ഉടമ്പടികളുടെ ലംഘകരുമായി മാറ്റുന്നു. ഇത്തരം രാഷ്ട്രത്തോട് കൂറ് പുലര്‍ത്തുന്നത് ലോകത്ത് സമാധാനം എന്ന അജണ്ട ഇല്ലാതാക്കാനും സ്വാര്‍ഥതയും സുഖലോലുപതയും നിറഞ്ഞ ഒരു ജീവിതചിത്രം ലോകത്തിന് പകര്‍ന്നു നല്‍കാനും മാത്രമേ സഹായിക്കൂ. സത്യത്തിനോടും നീതിയോടും കരാറിനോടും ലംഘനം നടത്തി ജീവിതം മുന്നോട്ടു പോകാം എന്ന് വ്യാമോഹിക്കുന്നത് അല്ലാഹുവിന്റെ കോപത്തിനും അതുവഴി മാഹാമാരി പോലുള്ള വലിയ പരീക്ഷണങ്ങള്‍ ഉടലെടുക്കാനും കാരണമായിത്തീരും. തിന്മക്കെതിരെ മൗനവും, വിമുഖതയും നഷ്ടം മാത്രമേ വരുത്തിവെക്കൂ. ഫലസ്തീന്‍ രാഷ്ട പരിഹാരത്തിന് രാഷ്ട്രീയ, മത ഭേദമെന്യേ ഒരു കൂട്ടായ്മ അനിവാര്യമായിരിക്കുന്നു. തീര്‍ച്ചയായും ഈയൊരു കൂട്ടായ്മയില്‍ ഫലസ്തീന്‍ രാഷ്ട്ര സങ്കല്പം പൂവണിഞ്ഞേക്കാം.