ട്വിറ്ററില്‍ നിന്ന് ഔട്ടായി; സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി ഉടനെത്തുമെന്ന് ട്രംപ്
സമീപകാല ട്വീറ്റുക ള്‍ ആക്രമണം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് അധികൃതര്‍ സ്ഥിരമായി പൂട്ടിയിരിക്കുകയാണ്. ട്രംപ് അനുകൂലികളുടെ കാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍, ട്വിറ്ററില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നുമേറ്റ തിരിച്ചടികള്‍ക്ക് പിന്നാലെ സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനുള്ള പുറപ്പാടിലാണ് ട്രംപ്.
”ഞങ്ങള്‍ നിശബ്ദരാകില്ല. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്” -@ജഛഠഡട എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്രംപ് പറഞ്ഞു. ”ഇത് സംഭവിക്കുമെന്ന് ഞാന്‍ പണ്ടേ പ്രവചിച്ചിരുന്നു. മറ്റ് പല സൈറ്റുകളുമായി ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ഒരു വലിയ പ്രഖ്യാപനം ഉണ്ടാകും. അതേസമയം സമീപഭാവിയില്‍ ഞങ്ങളുടെ സ്വന്തം പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനുള്ള സാധ്യതകളും ഞങ്ങള്‍ പരിശോധിക്കുന്നു. ഞങ്ങള്‍ നിശബ്ദരാകില്ല!” -ട്രംപ് പറഞ്ഞു.