3 Thursday
July 2025
2025 July 3
1447 Mouharrem 7

ഖത്തറും ഉപരോധ രാജ്യങ്ങളും മുഴുവന്‍ ബന്ധങ്ങളും പുന:സ്ഥാപിച്ചു

ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ നാല് അയല്‍രാജ്യങ്ങളും ഉപരോധം പിന്‍വലിച്ചതോടെ ബന്ധം പഴയ രീതിയിലേക്ക് തിരിച്ചുവന്നു. നേരത്തെ നിര്‍ത്തലാക്കിയിരുന്ന മുഴുവന്‍ ബന്ധങ്ങളും അയല്‍രാജ്യങ്ങള്‍ പുന:സ്ഥാപിച്ചു. ഇതോടെ നിലനിന്നിരുന്ന വ്യോമ കര നാവിക പാതകളിലെ ഉപരോധം നീങ്ങി, ഈ രാജ്യങ്ങള്‍ക്ക് പരസ്പരം നേരിട്ട് യാത്ര ചെയ്യാനുള്ള അവസരം തിരിച്ചുവന്നു. സഊദിയിലെ അല്‍ ഉലയില്‍ നടന്ന 41-ാമത് ജി സി സി ഉച്ചകോടിയിലാണ് അംഗരാജ്യങ്ങള്‍ പരസ്പരം കരാറില്‍ ഒപ്പുവെച്ചത്.  സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആണ് ഇക്കാര്യമറിയിച്ചത്.
കുവൈത്തും അമേരിക്കയും സൗദിയുമടക്കം മധ്യസ്ഥം വഹിച്ച നിരവധി ചര്‍ച്ചകളെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് ഉച്ചകോടിക്ക് മുന്നോടിയായി ഉപരോധം പിന്‍വലിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചത്. പിന്നാലെ ഖത്തറുമായുള്ള അതിര്‍ത്തികള്‍ വീണ്ടും തുറക്കുന്നതായി സഊദിയും പ്രഖ്യാപിച്ചു.

Back to Top