തോറ്റ ട്രമ്പും ജയിക്കുന്ന ട്രമ്പിസവും
കെ.പി സേതുനാഥ് , അഴിമുഖം ഓണ്‍ലൈന്‍
പ്രായപൂര്‍ത്തി വോട്ടവകാശം അനുസരിച്ചുളള ജനാധിപത്യ സംവിധാനത്തിന്റെ സുപ്രധാന അടിത്തറ തെരഞ്ഞെടുപ്പു പ്രക്രിയയാണ്. അതിന്റെ ഗുണദോഷങ്ങളെ പറ്റി വ്യത്യസ്തങ്ങളായ വീക്ഷണങ്ങളും, അഭിപ്രായങ്ങളും ഉണ്ടെങ്കിലും തെരഞ്ഞെടുപ്പു പ്രക്രിയയുടെ സംശുദ്ധി അംഗീകരിക്കുന്ന രാഷ്ട്രീയകക്ഷികളുടെ സാന്നിദ്ധ്യം പ്രസ്തുത സംവിധാനത്തിന്റെ തുടര്‍ച്ച ഉറപ്പു വരുത്തുന്നു. ഈയൊരു പ്രക്രിയയില്‍ സംഭവിച്ച വിച്ഛേദനമാണ് അമേരിക്ക നേരിടുന്ന ഗുരുതരമായ അസ്തിത്വ പ്രതിസന്ധി.