കുടിയേറ്റ നിയന്ത്രണം നീട്ടി ട്രംപ്
അമേരിക്കയിലേക്കുള്ള കുടിയേറ്റ നിരോധനം ഡൊണാള്‍ഡ് ട്രംപ് മാര്‍ച്ച് 31 വരെ വീണ്ടും നീട്ടി. ഡിസംബര്‍ 31-ന് ഇതിന്റെ കാലാവധി അവസാനിച്ചതിനു പിന്നാലെയാണ് നിയമം വര്‍ധിപ്പിച്ചത്. വിദേശ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് രാജ്യത്ത് താല്‍ക്കാലികമായ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡുകളിലും വിസകളിലും ഉണ്ടായിരുന്ന നിയന്ത്രണമാണ് നീട്ടിയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ച കോവിഡ് പകര്‍ച്ചവ്യാധിയില്‍ നിന്ന് അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടിയാണിതെന്നും ട്രംപ് പറഞ്ഞു. ട്രംപ് അധികാരമൊഴിയുന്നതിന്റെ അവസാന നാളുകളിലും പഴയ നിലപാട് ആവര്‍ത്തിക്കുകയാണ് ഇതിലൂടെ. ജനുവരി 20-ന് അധികാരത്തിലേറുന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ഈ നടപടിയെ നേരത്തെ വിമര്‍ശിച്ചിരുന്നു.

