ഫലസ്തീന്‍ തടവുകാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കില്ലെന്ന് ഇസ്‌റാഈല്‍
ഇസ്‌റാഈല്‍ ജയിലിലുള്ള ഫലസ്തീന്‍ തടവുകാര്‍ക്ക് കോവിഡ് കുത്തിവെപ്പ് നല്‍കേണ്ടെന്ന് ഇസ്‌റാഈല്‍ മന്ത്രിസഭാംഗത്തിന്റെ ഉത്തരവ്. ഇസ്‌റാഈല്‍ പൊതുസുരക്ഷാ മന്ത്രി ആമിര്‍ ഒഹാനയാണ് ഫലസ്തീന്‍ സുരക്ഷാ തടവുകാര്‍ക്ക് കുത്തിവെപ്പ് നല്‍കരുതെന്ന് നിര്‍ദേശം നല്‍കിയത്. കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ എടുക്കുന്നതിന്റെ രണ്ടാമത്തെ ഘട്ടമായി മുഴുവന്‍ തടവുകാര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ അവഗണിച്ചാണ് മന്ത്രിയുടെ ഉത്തരവ്. ഇസ്‌റാഈല്‍ ദിനപത്രമായ ഹാരെറ്റ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പ്രതിരോധ കുത്തിവെപ്പ് നല്‍കാവൂ എന്നും മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സുരക്ഷ തടവുകാര്‍ക്ക് കുത്തിവെപ്പ് നടത്തരുതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മറ്റു പൊതുജനങ്ങള്‍ക്ക് കുത്തിവെപ്പ് നല്‍കുന്ന പോലെ തടവുകാര്‍ക്ക് നല്‍കേണ്ടതില്ല എന്നും ഉത്തരവില്‍ പറയുന്നു. ഇസ്‌റാഈല്‍ ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ മാത്രമേ ഉള്ളൂ. ഇതര തടവുകാരൊന്നും തന്നെ ഇല്ല. വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ മുന്‍ഗണന സംബന്ധിച്ച ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് മന്ത്രാലയത്തിന്റെ ഈ ഉത്തരവ് എന്നും ഹാരെറ്റ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

