വര്‍ഗീയതയുടെ പുതുപരീക്ഷണം അപകട സൂചന- കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കണ്ണൂര്‍: ലോകഗതിക്കനുസരിച്ച് പുതിയ നവോത്ഥാന പദ്ധതികള്‍ പ്രകാശിപ്പിക്കുകയും പ്രവര്‍ത്തനരീതി പുനരാവിഷ്‌ക്കരിക്കുകയുമെന്ന സന്ദേശവുമായി കെ എന്‍ എം മര്‍കസുദ്ദവയുടെ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം ഇസ്‌ലാഹി ഡെലിഗേറ്റ് പാര്‍ലമെന്റ് തലശ്ശേരി, കണ്ണൂര്‍, വളപട്ടണം, തളിപ്പറമ്പ തുടങ്ങി ജില്ലയിലെ 35 കേന്ദ്രങ്ങളില്‍ നടന്നു. മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിച്ചിരുന്ന കേരളീയ സമൂഹത്തില്‍ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കു വേണ്ടി വര്‍ഗീയതയുടെ പുതുപരീക്ഷണം നടത്തുന്നത് വലിയ അപകട സൂചനയാണെന്ന് വെര്‍ച്വല്‍ ഇസ്‌ലാഹി ഡെലിഗേറ്റ് പാര്‍ലമെന്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി, ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദനി, ജന.സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, എന്‍ എം അബ്ദുല്‍ജലീല്‍, എം അഹമ്മദ് കുട്ടി, എം ടി മനാഫ്, ഡോ. അന്‍വര്‍ സാദത്ത്, റാഫിദ ചങ്ങരംകുളം, സഹീര്‍ വെട്ടം, അഫ്‌നിദ പുളിക്കല്‍ പ്രസംഗിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറിമാരായ കെ എല്‍ പി ഹാരിസ്, പ്രഫ. ഇസ്മായില്‍ കരിയാട്, ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍, സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ് നേതൃത്വം നല്‍കി.