12 Sunday
January 2025
2025 January 12
1446 Rajab 12

മദ്യം സുലഭമായി വിളമ്പിയാല്‍ ശക്തമായി നേരിടും-കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ് സംസ്ഥാനത്ത് നിര്‍ലോഭമായി മദ്യം വിളമ്പാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോവിഡ് മഹാമാരി തിരിച്ചുവരവിന്റെ വക്കിലെത്തി നില്‍ക്കെ സംസ്ഥാനത്ത് കടുത്ത അരാജകത്വം സൃഷ്ടിക്കും വിധം മദ്യം സുലഭമാക്കാനുള്ള നടപടി പിന്‍വലിക്കുക തന്നെ വേണം. തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം മദ്യാധികാരത്തിനുള്ള ജനവിധിയായി കാണുന്നുവെങ്കില്‍ സര്‍ക്കാറിന് തെറ്റുപറ്റിയെന്ന് യോഗം വ്യക്തമാക്കി. നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി
ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി, അഡ്വ. എം.മൊയ്തീന്‍ കുട്ടി, പ്രഫ. പി അബ്ദുല്‍അലി മദനി, പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, കെ എല്‍ പി ഹാരിസ്, പി പി ഖാലിദ്, കെ എം കുഞ്ഞമ്മദ് മദനി, അഡ്വ. പി മുഹമ്മദ് ഹനീഫ, സി അബ്ദുല്ലത്തീഫ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ പി മുഹമ്മദ് കല്‍പ്പറ്റ, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, കെ എ സുബൈര്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, സുഹൈല്‍ സാബിര്‍ രണ്ടത്താണി, എം അഹമ്മദ് കുട്ടി മദനി, എം ടി മനാഫ്, അബ്ദുസ്സലാം പുത്തൂര്‍, ഫൈസല്‍ നന്മണ്ട, ഡോ. ഐ പി അബ്ദുസ്സലാം, അലി മദനി മൊറയൂര്‍, അഡ്വ. പി കുഞ്ഞമ്മദ് പയ്യോളി, ഷഹീര്‍ വെട്ടം, വി സി മറിയക്കുട്ടി സുല്ലമിയ്യ, ഫാസില്‍ ആലുക്കല്‍, സല്‍മ അന്‍വാരിയ്യ, ഡോ. ഫുഖാറലി  പ്രസംഗിച്ചു.

Back to Top