അനുസ്മരണം – കെ എം ടി അബ്ദുല്‍ജലീല്‍
എം പി മുഹമ്മദ് പെരിന്തല്‍മണ്ണ
പെരിന്തല്‍മണ്ണ: താഴെക്കോട്, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ പ്രധാനിയായിരുന്ന കെ എം ടി അബ്ദുല്‍ജലീല്‍ നിര്യാതനായി. പെരിന്തല്‍മണ്ണ സലഫി മസ്ജിദ്, മദീന മസ്ജിദ്, നിര്‍മാണത്തിലിരിക്കുന്ന ഇസ്ലാഹി കോംപ്ലക്സ് എന്നിവ യുടെ നിര്‍മാണത്തില്‍ പങ്കാളിയായിരു ന്നു. ഈ സ്ഥാപനങ്ങളുടെ മുഖ്യ രക്ഷാധികാരിയും ചെയര്‍മാനുമായി നേതൃത്വം നല്കി. വ്യാപാര പ്രമുഖനായിരുന്ന അദ്ദേഹം പ്രദേശത്തെ സാമൂഹ്യ, കലാകായിക, വ്യാപാര രംഗത്ത് നിറഞ്ഞുനിന്നു. താഴെക്കോട് കൊളച്ചാലില്‍ മുഹമ്മദ്കുട്ടി ഹാജിയാണ് പിതാവ്. ഭാര്യ: സുഹ്റ. മക്കള്‍: അബ്ദുല്‍ മലിക്, ഹബീബ് മുഹമ്മദ്, ഡോ. റഹ്മത്ത് ബീന, സബിത ജലീല്‍. സഹോദരങ്ങള്‍: എന്‍ജി. മുഹമ്മദലി, അബ്ദുറസാഖ്, ഉണ്ണീന്‍കുട്ടി, അബ്ദുല്‍വഹാബ്, പരേതനായ ഷൗക്കത്ത്, സഹീദ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കട്ടെ.