30 Monday
June 2025
2025 June 30
1447 Mouharrem 4

ഫല വൃക്ഷത്തൈ നട്ടു

മലബാര്‍ സമര ശതാബ്ദിയുടെ ഭാഗമായി തിരൂര്‍ മണ്ഡലം ബ്രദര്‍നാറ്റിന്റെ ഫല വൃക്ഷത്തൈ നടല്‍ ഉദ്ഘാടനം വെട്ടം ആലിക്കോയ നിര്‍വ്വഹിക്കുന്നു.

തിരൂര്‍: 1921 മലബാര്‍ സമര ശതാബ്ദിയുടെ ഭാഗകമായി ബ്രദര്‍ നാറ്റിന്റെ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കലിന്റെ തിരൂര്‍ മണ്ഡലം വൃക്ഷത്തൈ നടല്‍ ഉദ്ഘാടനം പറവണ്ണയില്‍ വെട്ടം ആലിക്കോയ നിര്‍വ്വഹിച്ചു. ചരിത്ര പ്രസിദ്ധമായ മലബാര്‍ സമരം നൂറ് വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ അടുത്ത നൂറ് വര്‍ഷത്തേക്ക് കൂടി സ്മരിക്കത്തക്ക വിധത്തില്‍ ഫലവൃക്ഷങ്ങള്‍ സംരക്ഷണ വേലി സ്ഥാപിച്ചുകൊണ്ട് പരിപാലിക്കാനാണ് ബ്രദര്‍നാറ്റ് പദ്ധതിയിടുന്നത്. സി എം പി മുഹമ്മദ് അലി, ടി വി ജലീല്‍, സി എം സി അറഫാത്ത്, മുനീര്‍ പറവണ്ണ, ഡോ. റജുല്‍ ഷാനിസ്, എം കെ മുനീര്‍, റാഷിദ് മുറിവഴിക്കല്‍, സി എം സി അര്‍ഷദ്, അബ്ദുറഹിമാന്‍ തിരൂര്‍, മുനീര്‍ ചെമ്പ്ര പങ്കെടുത്തു

Back to Top