രണ്ട് ലക്ഷം എത്യോപ്യന്‍ അഭയാര്‍ഥികളെ സുഡാനിലെത്തിക്കാനൊരുങ്ങി യു എന്‍
ആറ് മാസത്തിനിടെ രണ്ട് ലക്ഷം എത്യോപ്യന്‍ അഭയാര്‍ഥികളെ സുഡാനിലെത്തിക്കാന്‍ ഐക്യരാഷ്ട്രസഭ ഏജന്‍സി ആസൂത്രണം ചെയ്യുന്നതായി യു എന്‍ അഭയാര്‍ഥി ഏജന്‍സി വ്യക്തമാക്കി. അതിക്രമങ്ങളില്‍ നിന്ന് രക്ഷ തേടി എത്യോപ്യന്‍ പൗരന്മാര്‍ രാജ്യം വിടുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
എല്ലാ ഏജന്‍സികളുമായി സഹകരിച്ച് 2000 ആളുകളുടെ കാര്യത്തിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ഇപ്പോള്‍ അത് 31000ത്തില്‍ എത്തിയിരിക്കുന്നു. ആ കണക്ക് ഇതിനകം തന്നെ മറികടന്നിരിക്കുന്നു ആക്‌സല്‍ ബിഷോപ്പ് ജനീവയില്‍ വെള്ളിയാഴ്ച പറഞ്ഞു. രണ്ട് ലക്ഷം പേരെയാണ് പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫെഡറല്‍ സേനക്കെതിരെ ശക്തമായ ആക്രമണം നടത്തിയെന്ന് ആരോപിച്ച് പ്രാദേശിക അധികാരികള്‍ക്കെതിരെ വടക്കന്‍ ടിഗ്രേ മേഖലയില്‍ രണ്ടാഴ്ച മുമ്പ് എത്യോപ്യന്‍ ഭരണകൂടം ആരംഭിച്ച ആക്രമണത്തില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ സമാധാന നെബേല്‍ ജേതാവും എത്യോപ്യന്‍ പ്രധാനമന്ത്രിയുമായ എബി അഹ്മദ് നവംബര്‍ നാലിനാണ് ടിഗ്രേ മേഖലയില്‍ സൈനിക നീക്കത്തിന് ആഹ്വാനം ചെയ്യുന്നത്.
