5 Friday
December 2025
2025 December 5
1447 Joumada II 14

സിറിയന്‍ വിഷയത്തില്‍ പരാജയം ഏറ്റുപറഞ്ഞ് ഒബാമ

സിറിയന്‍ ആഭ്യന്തര യുദ്ധം പരിഹരിക്കുന്നതിലുണ്ടായ വീഴ്ച ഏറ്റുപറഞ്ഞ് മുന്‍ യു എസ് പ്രസിഡന്റ് ബറാക് ഒബാമ. തന്റെ ഭരണകാലത്ത് സിറിയന്‍ ദുരന്തം പരിഹരിക്കുന്നതില്‍ പരാജയമായിരുന്നുവെന്നാണ് ജര്‍മന്‍ ടി വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞത്. വിദേശനയരംഗത്തെ സിറിയയുടെ ദുരന്തം ഇന്നും എന്നെ വേദനിപ്പിക്കുന്നു. 2011ല്‍ വിവിധ അറബ് രാജ്യങ്ങളില്‍ നടന്ന സംഭവവികാസങ്ങളില്‍ ഈജിപ്ത് ആയിരുന്നു എന്റെ ആശങ്കകളില്‍ ഒന്നാമത്. തുടര്‍ന്ന് ലിബിയയും അതിനുശേഷം സിറിയന്‍ പ്രതിസന്ധിയും വഷളാവാന്‍ തുടങ്ങി.
‘സിറിയയുടെ തകര്‍ച്ച അനുവദിക്കരുതെന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും ബോധ്യപ്പെടുത്താനും എനിക്ക് കഴിഞ്ഞില്ല. അതിനുശേഷം സിറിയയില്‍ സംഭവിച്ച മനുഷ്യ ദുരന്തങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് അവസാനിപ്പിക്കാന്‍ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒബാമ മനസ്സുതുറന്നു.
സിറിയയിലേക്ക് കരസേനയെ അയയ്ക്കാന്‍ ഞാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് യു എസിനകത്തും വിദേശ രാജ്യങ്ങള്‍ക്കിടയിലും കടുത്ത വിമര്‍ശനമാണ് താന്‍ നേരിട്ടത്’. പലരും ഈ നിലപാടിനെ നിഷേധാത്മകമായാണ് കണ്ടതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

Back to Top