കെ എന്‍ എം വെര്‍ച്വല്‍ കോണ്‍ഫറന്‍സ്
പട്ടാമ്പി: സാമൂഹിക പിന്നാക്കാവസ്ഥക്ക് പകരം സാമ്പത്തിക അവസ്ഥ സംവരണത്തിന് മാനദണ്ഡമാക്കുന്നത് പിന്നാക്കക്കാരനെ വീണ്ടും പിന്നാക്കമാക്കുമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) പട്ടാമ്പി മണ്ഡലം സമിതി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. സംവരണവ്യവസ്ഥ നടപ്പില്‍വരുത്തിയതിന്റെ ലക്ഷ്യം സാമ്പത്തിക മുന്നേറ്റമല്ല, സാമൂഹിക നീതി ഉറപ്പുവരുത്തലാണ്. സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിലൂടെ സാമൂഹിക അസന്തുലിതാവസ്ഥക്ക് ആക്കംകൂട്ടുമെന്ന് യോഗം വിലയിരുത്തി. രാജ്യത്തിന്റെ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതില്‍ പങ്കാളിയാകാന്‍ പതിനെട്ട് വയസ്സ് പ്രായമായ ഒരു പെണ്‍കുട്ടിക്ക് പക്വതയുണ്ട് എന്നിരിക്കെ സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പ്രായം ഇനിയും വര്‍ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ സ്ത്രീകളുടെ വ്യക്തിത്വത്തെ വിലകുറച്ച് കാണിക്കലാണെന്ന് യോഗം കുറ്റപ്പെടുത്തി. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. പി കെ അബ്ദുല്ല മൗലവി, കെ പി ഇബ്‌റാഹീം ബുസ് താനി, കെ ശരീഫ്, ലുബ്‌ന ടീച്ചര്‍, കെ എ അബൂബക്കര്‍, കെ അദീബ് പ്രസംഗിച്ചു.