5 Friday
December 2025
2025 December 5
1447 Joumada II 14

ലിബിയ: സമാധാന ചര്‍ച്ചക്കിടയിലും അസ്വസ്ഥത പുകയുന്നു

കഴിഞ്ഞ മാസം ധാരണയിലെത്തിയ ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാര്‍ അപകടാവസ്ഥയിലാണെന്ന് ട്രിപോളി കേന്ദ്രീകരിച്ചുള്ള ദേശീയ ഐക്യ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പിന്തുണയുള്ള എതിര്‍ വിഭാഗം വെടനിര്‍ത്തല്‍ ലംഘിക്കുകയും, റഷ്യന്‍ സൈന്യം തങ്ങളുടെ പ്രതിനിധികളെ സിര്‍തെക്ക് സമീപത്തുള്ള വിമാനത്താവളത്തില്‍ ഇറങ്ങുന്നത് തടഞ്ഞതായും ദേശീയ ഐക്യ സര്‍ക്കാര്‍ ആരോപിച്ചു. ഇത്തരം നീക്കങ്ങള്‍ സമാധാന ചര്‍ച്ചയുടെ പരാജയത്തിന് കാരണമാകുമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല ട്രിപോളി ആസ്ഥാനമായുള്ള ജി എന്‍ എയുടെ (Government of National Accord) സൈനിക കമാന്‍ഡ് ട്വിറ്റിറില്‍ കുറിച്ചു.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ തുനീഷ്യയില്‍ നടക്കുന്ന ചര്‍ച്ച രാജ്യത്ത് ഒരു ദശാബ്ദമായ തുടരുന്ന സംഘര്‍ഷം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ലിബിയക്കാര്‍ നിര്‍ദിഷ്ട താല്‍ക്കാലിക ഭരണകൂടത്തിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എണ്ണ സമ്പന്നമായ ഉത്തര ആഫ്രിക്കന്‍ രാജ്യത്തിന്റെ നിയന്ത്രണത്തിനായി പോരാടുന്ന എതിര്‍ ഭരണകൂടങ്ങള്‍ മധ്യ ലിബിയന്‍ നഗരമായ സിര്‍തെയില്‍ പ്രത്യേക സൈനിക ചര്‍ച്ച നടത്തിയതും സമാധാന ചര്‍ച്ചക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്.

Back to Top