30 Monday
June 2025
2025 June 30
1447 Mouharrem 4

‘ഈ സ്ഥിതി’ പറഞ്ഞ് തീവ്രവാദത്തെയും വെള്ളപൂശാം

ശംസുദ്ദീന്‍ പാലക്കോട്


1980കളില്‍ ‘സിമി’ യും ജമാഅത്തും ചുമരായ ചുമരിലൊക്കെ എഴുതി വെച്ചു: ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ!’ സിമിയുടെ ‘മോചനമുദ്രാവാക്യം’ കേട്ട് കുറച്ചൊക്കെ വികാര ജീവികള്‍ കടന്നല്‍കൂട് പോലെ അവിടെയുമിവിടെയും കൂട്ടംകൂടി ‘ശത്രു’ വിനെതിരെ ഗ്വാഗ്വാ വിളികള്‍ തുടങ്ങിയ കാലമായിരുന്നു അത്. അതോടെ ‘ശത്രു’വും ഉണര്‍ന്നു. നേരം വെളുത്തപ്പോള്‍ ചില ചുമരുകളില്‍ കേരളം ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വാചകം മലയാളികള്‍ വായിച്ചു.അതിപ്രകാരമായിരുന്നു: ‘ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ!’ പോരാത്തതിന് കേരളത്തില്‍ ധാരാളം സംഘ് പരിവാര്‍ ശാഖകള്‍ തഴച്ചുവളര്‍ന്നതും സാമൂഹ്യ നിരീക്ഷകര്‍ കണ്ടെത്തി!
‘മോചനമുദ്രാവാക്യവും’ ‘രക്ത ഭീഷണിയും’ മഹാസഖ്യമായി വളരാനനുവദിക്കാതെ, കേരളം രക്തക്കളമാകാതെ പിടിച്ചു നിര്‍ത്തിയത് കുറെ വിവേകികളുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണെന്നത് ചരിത്ര വസ്തുത. 1990 കളില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായ ഐ എസ് എം ‘മതം തീവ്രവാദത്തിനെതിരെ’ എന്ന കേമ്പയിന്‍ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിട്ടില്ലായിരുന്നുവെങ്കില്‍ തീവ്രവാദ സഖ്യം വളര്‍ന്ന് ഇപ്പോള്‍ കേരളത്തില്‍ മുസ്ലിം സമൂഹം ഉവൈസിമാരും മജ്‌ലിസ് പാര്‍ട്ടിയിലെ മെമ്പര്‍മാരുമായി കൂട്ടം കൂടി വേറിട്ടുനടക്കുന്ന അവസ്ഥയിലേക്ക് രൂപ പരിണാമം സംഭവിച്ചിട്ടുണ്ടാകും, തീര്‍ച്ച. പക്ഷെ വികാരജീവികളെ വിവേകമതികള്‍ അതിജയിച്ചതിനാല്‍ അങ്ങനെ സംഭവിച്ചില്ല.
കറകളഞ്ഞ ജമാഅത്ത് ആശയക്കാരനും ജമാഅത്ത് ബുദ്ധിജീവിയായി അറിയപ്പെടുന്നയാളും ജമാഅത്ത് പത്രമാധ്യമത്തിന്റെ മുഖ്യ കാര്യദര്‍ശിയുമായ ഏ ആര്‍ എന്ന ഒ അബ്ദുറഹിമാന്‍ 14/11/2020 ന്റെ മാധ്യമത്തില്‍ എഴുതിയ ഉവൈസിമാര്‍ ഉണ്ടാകുന്നത് എന്ന ലേഖനത്തിലെ ഈ വരികള്‍ വായിക്കുക:
‘ഇതാണ് നിലനില്‍ക്കുന്ന സാഹചര്യമെങ്കില്‍ ഉവൈസിമാര്‍ രംഗത്ത് വരും. മുതലെടുക്കും. മതേതര സമൂ ഹത്തെ ഭിന്നിപ്പിക്കും. തീര്‍ത്തും ഏകപക്ഷീയമായ കുറ്റപ്പെടുത്തല്‍കൊണ്ട് അവരെ നിശബ്ദരാക്കാനോ അടക്കിയിരുത്താനോ കഴിയില്ല. നന്നേ ചുരുങ്ങിയത് മതനിരപേക്ഷ ജനാധിപത്യ മത ന്യൂനപക്ഷങ്ങള്‍ക്കുറപ്പ് നല്‍കിയ അവകാശങ്ങള്‍ നേടിയെടുക്കാ ന്‍ സമാധാനപരമായി പൊരുതുന്നവരെ വര്‍ ഗീയ തീവ്രവാദ മുദ്ര കുത്താതിരിക്കാനുള്ള സൗമനസ്യമെങ്കിലും മതേതരത്വത്തിന്റെ വക്താക്കള്‍ കാണിക്കണം. എല്ലാറ്റിനും പരിഹാരം തങ്ങളുടെ ബാനറി ല്‍ അണിനിരക്കുകയാണെന്ന് നാഴികക്ക് നാല്‍പത് വട്ടം വിളിച്ചുകൂവിയതുകൊണ്ടായില്ല. കര്‍മപഥത്തില്‍ അത് തെളിയിക്കുകയും വേണം. മെ ജോറിറ്റേനിയസത്തിന്റെ മുന്നില്‍ മുട്ടുമടക്കുന്നവര്‍ക്ക് ഇപ്പറഞ്ഞത് ഉള്‍കൊള്ളാനാവില്ല എന്നത് സത്യമാണ്. പരമസത്യം.’ (മാധ്യമം 14/11/2020)
ബലേ ബേഷ്! നല്ല സമര്‍ഥനം! നല്ല ന്യായം! 1990 കളില്‍ മഅദനിമാര്‍ തീവ്രവാദം പ്രചരിപ്പിച്ച് ആളെക്കൂട്ടാന്‍ പറഞ്ഞ ന്യായങ്ങളല്ലാതെ പുതിയ തൊന്നും ഇതിലില്ല എന്നതാണ് മറ്റൊരു സത്യം, പരമ സത്യം.
 ഫാസിസ ഭീഷണിയെ ചെറുക്കാന്‍ ‘ദൈവത്തിന്റെ പരമാധികാരിത്തില്‍ പങ്കു ചേര്‍ക്കുന്ന'(!) മതേതരത്വവുമായി കൈകോര്‍ക്കാന്‍ അടിസ്ഥാന ലക്ഷ്യമായ ‘ഹുകൂമത്തെ ഇലാഹി’യില്‍പോലും വെള്ളം ചേര്‍ത്തവര്‍ക്ക് അങ്ങ് ബീഹാറില്‍ ഉവൈ സിയും കൂട്ടരും മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ഫാസിസത്തിന് കടന്നു വരാന്‍ വഴിയൊരുക്കുന്നതില്‍ ഒരു കുഴപ്പവും കാണുന്നില്ല! അതെ, അതാണ് ജമാഅത്ത് തത്വശാസ്ത്രം! അതാണ് ജമാഅത്ത് പത്ര ധര്‍മം.
ശംസുദ്ദീന്‍ പാലക്കോടസി യും കൂട്ടരും മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ഫാസിസത്തിന് കടന്നു വരാന്‍ വഴിയൊരുക്കുന്നതില്‍ ഒരു കുഴപ്പവും കാണുന്നില്ല! അതെ, അതാണ് ജമാഅത്ത് തത്വശാസ്ത്രം! അതാണ് ജമാഅത്ത് പത്ര ധര്‍മം.

Back to Top