23 Wednesday
September 2026
2026 September 23
1448 Rabie Al-Âkher 10

ജനസേവനകേന്ദ്രം തുറന്നു

പുത്തൂരില്‍ ഐ എസ് എം ജനസേവന കേന്ദ്രം ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി സക്കീന ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.

പുത്തൂര്‍: ഐ എസ് എം മള്‍ട്ടീമീഡിയാ സെന്ററിനു കീഴില്‍ പുത്തൂര്‍ സൗത്തില്‍ ആശ്രയ സി എസ് സി അംഗീകാരമുള്ള ജനസേവന കേന്ദ്രം ആരംഭിച്ചു. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി സക്കീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ വടക്കിനിക്കണ്ടി അധ്യക്ഷത വഹിച്ചു. പി അബ്ദുറഹ്മാന്‍ സുല്ലമി, എം കെ പോക്കര്‍ സുല്ലമി, പി അബ്ദുസ്സലാം മദനി, എം കെ നജീബ്, ഐ പി ബഷീര്‍, പി സി ഫൈസല്‍ സുല്ലമി പ്രസംഗിച്ചു.

Back to Top