30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

സംവരണ അട്ടിമറി ചെറുക്കണം

കോഴിക്കോട്: മുന്നോക്ക സംവരണത്തിന്റെ മറവില്‍ സംവരണം എന്ന ആശയം തന്നെ അട്ടിമറിക്കാന്‍ ഭരണകൂട പിന്തുണയോടെ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്ത് നില്‍പ് ഉയര്‍ന്ന് വരണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കോഴിക്കോട് സൗത്ത് ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യം പോലും ഉദ്യോഗ-വിദ്യാഭ്യാസ രംഗങ്ങളില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമായില്ലെന്ന വിവിധ കമ്മീഷനുകളുടെ വസ്തുതാപരമായ കണ്ടെത്തലുകള്‍ അവഗണിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്.
സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. അഡ്വ. പി മുഹമ്മദ് ഹനീഫ്, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അനസ് കടലുണ്ടി, ഫൈസല്‍ നന്‍മണ്ട, അബ്ദുറഹീം ഖുബ, അബ്ദുറശീദ് മടവൂര്‍, ശുക്കൂര്‍ കോണിക്കല്‍, അബ്ദുല്ലത്തീഫ് അത്താണിക്കല്‍, മെഹബൂബ് ഇടിയങ്ങര, ഫൈസല്‍ ഇയ്യക്കാട്, എന്‍ ടി അബ്ദുറഹിമാന്‍, കുഞ്ഞിക്കോയ ഒളവണ്ണ, മുഹമ്മദലി കൊളത്തറ, പി അബ്ദുല്‍ മജീദ് പുത്തൂര്‍, ജാബിര്‍ ഫറോഖ്, അബ്ദുസ്സലാം പന്നിയങ്കര പ്രസംഗിച്ചു

Back to Top