5 Friday
December 2025
2025 December 5
1447 Joumada II 14

ഫലസ്തീന്‍ വീടുകള്‍ തകര്‍ക്കുന്നത് അവസാനിപ്പിക്കണം: യൂറോപ്യന്‍ യൂണിയന്‍

ഇസ്‌റാഈല്‍ അധിനിവേശ സൈന്യം ഫലസ്തീന്‍ ജനതയുടെ വീടുകള്‍ തകര്‍ക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. വടക്കന്‍ ജോര്‍ദാന്‍ വാലിയിലെ ഖിര്‍ബത് ഹംസയില്‍ ഈ ആഴ്ച ഇസ്‌റാഈല്‍ ശക്തികള്‍ 70-ലധികം കെട്ടിടങ്ങളാണ് തകര്‍ത്തത്. ഇതില്‍ താമസസ്ഥലങ്ങള്‍, ശൗചാലയങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടും. 11 ഫലസ്തീന്‍ കുടുംബങ്ങളുടെയും 41 കുട്ടികളുടെയും ആശ്രയമായിരുന്നു ഇവ -യൂറോപ്യന്‍ യൂണിയന്‍ വക്താവ് പീററ്റര്‍ സാന്റോ പറഞ്ഞു.
വലിയ തോതിലുള്ള പൊളിക്കല്‍ ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ കണ്ടുവരുന്ന പിടിച്ചടക്കലിന്റെയും പൊളിക്കലിന്റെയും ഖേദകരമായ പ്രവണതയെയാണ് ചൂണ്ടിക്കാട്ടുന്നത്. യൂറോപ്യന്‍ യൂണിയനും നിരവധി യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും ധനസഹായം നല്‍കി നിര്‍മിച്ച സെന്‍ട്രല്‍ വെസ്റ്റ് ബാങ്കിലെ റാസ് അല്‍ടീന്‍ സ്‌കൂള്‍ ഫലസ്തീന്‍ സ്‌കൂള്‍ പൊളിച്ചുമാറ്റുമെന്ന ഭീഷണിയുടെ മുകളിലാണുള്ളത്. നിലവില്‍ 52 ഫലസ്തീന്‍ സ്‌കൂളുകള്‍ ഇസ്‌റാഈല്‍ പൊളിച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം സംഭവവികാസങ്ങള്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് ഒരു തടസ്സമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇ യു വക്താവ് ആശങ്ക പ്രകടിപ്പിച്ചത്

Back to Top