24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഇസ്‌ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ മുന്‍ ജന.സെക്രട്ടറി അന്‍വര്‍ സാദത്തിന് ഐ ഐ സി പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി, കേന്ദ്ര സെക്രട്ടറി ഉമ്മര്‍ കുട്ടി എന്നിവര്‍ ഉപഹാരം സമ്മാനിക്കുന്നു

കുവൈത്ത്: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരായ അന്‍വര്‍ സാദത്തിനും മുഹമ്മദ് ശരീഫ് മണ്ണാര്‍ക്കാടിനും യാത്രയയപ്പ് നല്‍കി. 14 വര്‍ഷം കുവൈത്തിലുണ്ടായിരുന്ന അന്‍വര്‍ സാദത്ത് ഐ ഐ സി കേന്ദ്ര പ്രസിഡന്റ്, ജന.സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തെ പ്രവാസിയായ ശരീഫ് മണ്ണാര്‍ക്കാട് കേന്ദ്ര ദഅ്‌വ, ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഐ ഐ സി പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി, കേന്ദ്ര സെക്രട്ടറി ഉമ്മര്‍ കുട്ടി എന്നിവര്‍ ഉപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, യൂനുസ് സലീം, പി വി അബ്ദുല്‍വഹാബ്, അയ്യൂബ് ഖാന്‍, അബ്ദുന്നാസര്‍ മുട്ടില്‍, താജുദ്ദീന്‍ നന്ദി, ബദറുദ്ദന്‍ പുളിക്കല്‍, ബക്കര്‍ ചാവക്കാട് പങ്കെടുത്തു.

Back to Top