24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

അനുസ്മരണം-അബ്ദുല്ല നിഷാദ്

അദീബ് പൂനൂര്‍

ബാലുശ്ശേരി: ഐ എസ് എം ബാലുശ്ശേരി മണ്ഡലം ജോ: സെക്രട്ടറി അബ്ദുല്ല നിഷാദ് ( 37) നിര്യാതനായി. ബാലുശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ഇസ്‌ലാഹി പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു. ഐ എസ് എം നേതൃത്വം നല്‍കുന്ന സേവന മെഡിക്കല്‍ എയ്ഡ് സെന്റര്‍ ഭാരവാഹി, ഐ എസ് എം സന്നദ്ധ സേവന സംഘത്തിലെ അംഗം എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്. സാമൂഹ്യ സേവന രംഗത്തും ആദര്‍ശ പ്രബോധന രംഗത്തും നിറ സാന്നിധ്യമായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഏത് സമയത്തും എന്ത് കാര്യങ്ങള്‍ക്കും സന്നദ്ധമായ മനസ്സും മറ്റുള്ളവരോടുള്ള സൗമ്യമായ പെരുമാറ്റവും നിഷാദ് എന്ന നിസ്സ്വാര്‍ഥ സേവകനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. പേരാമ്പ്ര വാട്ടര്‍ അതോറിട്ടി ജീവനക്കാരനായിരുന്നു. കെ എന്‍ എം മര്‍ക്കസുദ്ദഅവ സംസ്ഥാന കൗണ്‍സിലര്‍ കെ.ടി മുഹമ്മദിന്റെ മകനാണ്. ഭാര്യ. ഷബാന, മക്കള്‍: യഹ്‌യാ മുഹമ്മദ്, ഫാത്തിമ
നാഥന്‍ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.

Back to Top