13 Sunday
September 2026
2026 September 13
1448 Rabie Al-Âkher 0

ഗസ്സയില്‍ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്‌റായേല്‍ വ്യോമാക്രമണം

ചെറിയ ഇടവേളക്ക് ശേഷം ഗസ്സ മുനമ്പില്‍ വീണ്ടും ഇസ്‌റായേല്‍ സേനയുടെ വ്യോമാക്രമണം. ഉപരോധ ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇസ്‌റായേല്‍ സൈന്യം അറിയിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണമെന്നും ഹമാസിന്റെ തുരങ്കത്തിലാണ് റോക്കറ്റ് പതിച്ചതെന്നും ഇസ്‌റായേല്‍ സൈനിക വക്താവ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഗസ്സയില്‍ നിന്നും തൊടുത്തുവിട്ട റോക്കറ്റാക്രമണത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്‌റായേല്‍ പറയുന്നത്. ഖാന്‍ യൂനുസില്‍ നിന്നാണ് റോക്കറ്റാക്രമണമുണ്ടായതെന്നും ഇസ്‌റായേല്‍ സൈന്യം ഇത് തടയുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ റോക്കറ്റാക്രമണത്തെക്കുറിച്ച് ഫലസ്തീന്‍ അതോറിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആര്‍ക്കും പരുക്കേറ്റതായും റിപ്പോര്‍ട്ടില്ല. ഖാന്‍ യൂനിസിലെയും ദാറുല്‍ ബലാഹിലെയും രണ്ട് കൃഷി സ്ഥലങ്ങള്‍ ആക്രമണത്തില്‍ നശിച്ചതായി ഫലസ്തീനികള്‍ പറഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ അല്‍ജസീറ പുറത്തുവിട്ടിട്ടുണ്ട്.

Back to Top