ഫാസിസവും നീതിനിര്‍വഹണവും
അന്‍വര്‍ അബ്ദുല്ല
ഭരണകൂടങ്ങള്‍ എപ്പോഴും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പ്രവണത ഫാസിസ്റ്റ് ഭരണകൂടുങ്ങളില്‍ പതിവാണ്. ദലിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ഹഥ്‌റാസ് സംഭവം ഒടുവിലത്തെ ഉദാഹരണമാണ്. ഇങ്ങ് കേരളത്തിലും മതേതര മുഖമെന്ന് പൊതുസമൂഹം വിശ്വസിക്കുന്ന ഇടത് ഭരണകൂടങ്ങളും ഈ പാത പിന്തുടരുന്നുവെന്നത് ഭീതിയുളവാക്കുന്നു. പാലത്തായി പീഡനക്കേസില്‍ അന്വേഷണ ഏജന്‍സി യഥാവിധി നീതി പുലര്‍ത്തിയില്ലെന്ന് കോടതി തന്നെ പ്രതികരിച്ചു. ഒടുവില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്ന അവസ്ഥുണ്ടായി. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് നീതി തേടി കഴിഞ്ഞ ദിവസം വീണ്ടും സമരരംഗത്തിറങ്ങിയത് മതേതര വിശ്വാസികളെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു.