24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

കെ എന്‍ എം കണ്‍വന്‍ഷന്‍

കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണം വേണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്, എം എസ് എം സംസ്ഥാന സെക്രട്ടറി ജസീം നജീബ്, ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂല്‍, ഐ എസ് എം ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് റാഫി, എം ജി എം ജില്ലാ സെക്രട്ടറി സി ടി ആയിഷ, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് സെക്രട്ടറി മുഹ്‌സിന ഇരിക്കൂര്‍, പി ടി പി മുസ്തഫ, അബ്ദുല്‍ഖാദര്‍ സുല്ലമി, റമീസ് പാറാല്‍, അബ്ദുസ്സത്താര്‍ ഫാറൂഖി, വി വി മഹ്മൂദ്, ടി കെ സി അഹമ്മദ്, ഉമ്മര്‍ കടവത്തൂര്‍, അബ്ദുന്നാസര്‍ ധര്‍മ്മടം, അതാഉല്ല ഇരിക്കൂര്‍, കെ സെയ്ദ് പ്രസംഗിച്ചു.

Back to Top