24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

മലബാര്‍ സമരത്തിന്റെ സ്മാരകമായി ഫലവൃക്ഷ തൈകള്‍ നട്ടു

മലബാര്‍ സമര സ്മാരക വൃക്ഷതൈ പദ്ധതിയുടെ എറണാകുളം ജില്ലാ ഉദ്ഘാടനം എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീവന്‍ മിത്ര നിര്‍വഹിക്കുന്നു.

എറണാകുളം: ഐ എസ് എം ബ്രദര്‍നാറ്റ് വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന ‘1921 മലബാര്‍ സമര സ്മാരക വൃക്ഷതൈ പദ്ധതി’ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീവന്‍ മിത്ര നിര്‍വ്വഹിച്ചു. കുഴുപ്പിള്ളി ബീച്ചിലും സെയ്തു മുഹമ്മദ് റോഡരികിലും തൈകള്‍ നട്ടു. മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അശ്‌റഫ്, കെ എന്‍ എം ജില്ലാ പ്രസിഡന്റ് വി ബി അബ്ദുസ്സമദ് മദനി, ഐ എസ് എം ജില്ലാ സെക്രട്ടറി അയ്യൂബ് എടവനക്കാട്, ബ്രദര്‍നാറ്റ് കണ്‍വീനര്‍ ഹര്‍ഷാദ് എടവനക്കാട്, ഇക്ബാല്‍ മദനി, കെ എസ് ആദില്‍, പി എസ് സനീര്‍, ഹാഷിര്‍ എടവനക്കാട്, മുഹമ്മദ് ഫര്‍ഹാന്‍ പങ്കെടുത്തു.

Back to Top