24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഇടതു സര്‍ക്കാറിന്റെ സംവരണ അട്ടിമറിക്കെതിരെ സംഘടിത മുന്നേറ്റം വേണം – കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: ഉദ്യോഗ- വിദ്യാഭ്യാസ മേഖലകളിലെ പിന്നാക്ക വിഭാഗങ്ങളുടെ നാമമാത്ര പ്രാതിനിധ്യം പോലും കവര്‍ന്നെടു ത്ത് സംവരണ വിഭാഗങ്ങള്‍ക്ക് ദാനംചെയ്യുന്ന സംസ്ഥാന സര്‍ക്കാറിന്റെ സംവരണ നയങ്ങള്‍ക്കെതിരെ പിന്നാക്ക ജന വിഭാഗങ്ങള്‍ സംഘടിതമായി രംഗത്ത്‌വരണമെന്ന് കെ എന്‍ എം(മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ളതാണ് സംവരണമെന്നിരിക്കെ സംവരണത്തിന് സാമ്പത്തിക മാനദണ്ഡം അടിച്ചേല്‍പ്പിച്ച് സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
സംവരണ വിഭാഗങ്ങളെ വീണ്ടും വീണ്ടും അരികു വല്‍കരിക്കാനും ഉദ്യോഗ-വിദ്യാഭ്യാസ മേഖലകളില്‍ നിന്ന് അന്യം നിര്‍ത്താനുമുള്ള സംഘ്പരിവാര്‍ അജണ്ട സാമ്പത്തിക സംവരണത്തിലൂടെ സംസ്ഥാനത്ത് നടപ്പാക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ കയ്യും കെട്ടി നിസ്സംഗരായിരിക്കുന്ന പ്രതിപക്ഷ നിലപാട് ദുരൂഹമാണ്. എല്‍ ഡി എഫ് സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നിലപാടിനെതിരെ സംഘടിത പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാനം ചെയ്തു. അബൂബക്കര്‍ മൗലവി പുളിക്കല്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, കെ എ സുബൈര്‍, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, അബ്ദുസ്സലാം തൃശൂര്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഡോ. ഫുക്കാര്‍ അലി, അഡ്വ. പി കുഞ്ഞമ്മദ്, അബ്ദുസ്സലാം പുത്തൂര്‍, കെ എം കുഞ്ഞമ്മദ് മദനി, അഡ്വ. എം മൊയ്തീന്‍ കുട്ടി, കെ എല്‍ പി ഹാരിസ്, വി സി ഫാസില്‍, പി.സുഹൈല്‍ സാബിര്‍, പി അബ്ദുല്‍ അലി മദനി, ഡോ. ഐ പി അബ്ദുസ്സലാം, കെ പി മുഹമ്മദ് കല്‍പ്പറ്റ, വി സി മറിയക്കുട്ടി സുല്ലമിയ്യ, സല്‍മ അന്‍വാരിയ്യ പ്രസംഗിച്ചു.

Back to Top