24 Sunday
May 2026
2026 May 24
1447 Dhoul-Hijja 7

ഖത്തറും ബ്രിട്ടനും തമ്മില്‍ പ്രതിരോധ സഹകരണത്തിന് ധാരണ

ഖത്തറും ബ്രിട്ടനും തമ്മില്‍ പ്രതിരോധ മേഖലയില്‍ സഹകരിക്കാന്‍ ധാരണയായതായി യു കെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും പ്രതിരോധ രംഗത്ത് ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രാഥമിക സൈനിക കരാറാണ് രൂപീകരിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യയും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെന്‍ വാലസുമാണ് സഹകരണ കരാറില്‍ ഒപ്പുവെച്ചത്. ബ്രിട്ടന്റെ സൈനിക ബേസ് ഉപയോഗിക്കാനുള്ള അനുമതിയും കരാറിലൂടെ ഖത്തറിന് ലഭിച്ചിട്ടുണ്ട്. യു കെയിലെ ലിങ്കണ്‍ഷെയറിലെ കോനിങ്‌സ്‌ബൈ ബേസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഇരു നേതാക്കളും കരാറില്‍ ഒപ്പുവെച്ചത്. പ്രതിരോധരംഗത്ത് തന്റെ രാജ്യവും ഖത്തറും തമ്മിലുള്ള ദീര്‍ഘകാല സഹകരണത്തിന്റെ പുതിയ ഘട്ടത്തിനാണ് തുടക്കം കുറിച്ചതെന്ന് കരാര്‍ ഒപ്പിട്ട ശേഷം ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെന്‍ വാലസ് പറഞ്ഞു

Back to Top