5 Friday
December 2025
2025 December 5
1447 Joumada II 14

ഇല്‍ഹാന്‍ ഉമറിനെ അധിക്ഷേപിച്ച് ട്രംപ്

അമേരിക്കന്‍ പ്രതിനിധിസഭയിലെ ഡെമോക്രാറ്റ് പ്രതിനിധി ഇല്‍ഹാന്‍ ഉമറിനെ വംശീയമായി അധിക്ഷേപിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവിഹിത മാര്‍ഗത്തിലൂടെയാണ് അവര്‍ യു എസില്‍ എത്തിയതെന്നും സ്വന്തമായി ഒരു രാജ്യമില്ലാത്ത അവള്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്. അമേരിക്കന്‍ പ്രതിനിധി സംഭയിലെ ആദ്യ മുസ്‌ലിം വനിതയാണ് സൊമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഉമര്‍. അമേരിക്കയിലെത്തി പൗരത്വമെടുത്ത അവര്‍ മിനസോട്ടയില്‍ നിന്നുള്ള പ്രതിനിധി സഭാംഗമാണ്. ”സഹോദരനെ വിവാഹം ചെയ്‌തെന്ന് രേഖയുണ്ടാക്കിയാണ് അവര്‍ കുടിയേറിയത്. അവള്‍ നമ്മുടെ രാജ്യത്തെ വെറുക്കുന്നു. ഒരു സര്‍ക്കാര്‍ പോലുമില്ലാത്ത സ്ഥലത്ത് നിന്നാണ് അവള്‍ വരുന്നത്. എന്നിട്ട് ഇവിടെയെത്തി നമ്മുടെ രാജ്യം എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് പറയുകയാണ്” -ട്രംപ് പരിഹസിച്ചു. തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപ് ഇല്‍ഹാനെതിരെ ആഞ്ഞടിച്ചത്. നേരത്തെയും ഉമറിനെതിരെ ട്രംപ് ഇത്തരത്തിലുള്ള വംശീയ അധിക്ഷേപങ്ങള്‍ നടത്തിയിരുന്നു. യു എസ് പ്രതിനിധി സഭയിലേക്ക് വിജയിക്കുന്ന ആദ്യ കുടിയേറ്റ മുസ്‌ലിം വനിതകളായിരുന്നു ഇല്‍ഹാന്‍ ഉമറും ഫലസ്തീന്‍ വംശജയായ റാഷിദ

തലൈബും.

Back to Top