5 Thursday
March 2026
2026 March 5
1447 Ramadân 16

ഇരകള്‍ക്കൊപ്പം നില്‍ക്കുന്നവരെ വേട്ടയാടരുത്: ഐ എസ് എം

പാലക്കാട്: ഹത്രാസില്‍ പീഡനത്തിനിരായായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ കൂടെ നിന്ന് നീതിക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ഐ എസ് എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പാരമ്പര്യ സമ്പത്തായ കൃഷിയുടെ കാര്യത്തില്‍ കര്‍ഷകരുടെ ആശങ്കകളെ അവഗണിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ അപലപനീയമാണ്. സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജസീര്‍ അന്‍സാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്‍ ജലീല്‍ ആമയൂര്‍, സ്വാനി എടത്തനാടുകര പ്രസംഗിച്ചു.

Back to Top