24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

അനുസ്മരണം – എടക്കാട് ഇബ്‌റാഹിം

എം കെ പോക്കര്‍ സുല്ലമി, പുത്തൂര്‍

ഓമശ്ശേരി: മഹല്ല് കാരണവര്‍ പുത്തൂര്‍ എടക്കാട് ഇബ്‌റാഹിം രോഗബാധയെ തുടര്‍ന്ന് നി ര്യാതനായി. കാല്‍ നൂറ്റാണ്ടിലധികമായി ഓമശ്ശേരി സലഫി മസ്ജിദില്‍ ബാങ്ക് വിളിച്ചിരുന്ന അദ്ദേഹം മഹല്ല് നിവാസികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ ബാങ്കൊലിയുടെ ശബ്ദസൗന്ദര്യം ഹൃദ്യമായിരുന്നു. പുത്തൂരിലും പരിസര പ്രദേശങ്ങളിലും മുജാഹിദ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും പരേതനായ ഇബ്‌റാഹിംകുട്ടി മൗലവിയോടൊപ്പം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും ജീവിതയാത്രയെ ദുരിതപൂര്‍ണമാക്കിയെങ്കിലും ആദര്‍ശ രംഗത്ത് ഉറച്ച നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. ഏത് പ്രഭാഷണ സദസ്സുകളിലും മുന്നില്‍ സ്ഥാനം പിടിക്കും. നല്ല സംസാരവും പുഞ്ചിരിയും ദാനധര്‍മമാണെന്ന പ്രവാചക വചനം അര്‍ഥപൂര്‍ണമാകുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മുജാഹിദ് പ്രവര്‍ത്തകനായ കമാല്‍ ഏക മകനാണ്. അഞ്ച് പെണ്‍കുട്ടികളുമുണ്ട്. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.

Back to Top