ലോക ഭക്ഷ്യപദ്ധതിക്ക് സമാധാന നൊബേല്‍
ലോക ഭക്ഷ്യ പദ്ധതിക്ക്(WFP) ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഏജന്‍സി വലിയ പങ്കുവഹിച്ചുവെന്ന് നൊബേല്‍ കമ്മിറ്റി നിരീക്ഷിച്ചു. വിശപ്പ് ഒരു യുദ്ധത്തിലേക്ക് പോകാതിരിക്കാന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം വലിയ പങ്കാണ് വഹിച്ചത്. പട്ടിണി ഇല്ലാതാക്കുന്നതില്‍ ഏജന്‍സി വലിയ സംഭാവന നല്‍കിയെന്നും കമ്മിറ്റി നിരീക്ഷിച്ചു. പട്ടിണി മൂലം ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന് മനുഷ്യര്‍ക്ക് മേല്‍ കണ്ണുകള്‍ തുറക്കാന്‍ ഈ പുരസ്‌കാരം പ്രചോദനമാവുമെന്നാണ് പ്രതീക്ഷയെന്ന് പുരസ്‌കാര നിര്‍ണയ സമിതി അംഗം പറഞ്ഞു. സമാധാന നൊബേലിന് 211 വ്യക്തികളും 111 സംഘടനകളും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ നിന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിനെ തെരഞ്ഞെടുത്തത്. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗും പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു
