കുവൈത്ത് അമീറിന്റെ നിര്യാണം ഇസ്‌ലാഹി സെന്റര്‍ അനുശോചിച്ചു
കുവൈത്ത്: ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും പ്രാധാന്യം നല്‍കി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച ഭരണാധികാരിയെയാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അഹ്മദ് അസ്സബാഹിന്റെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടതെന്ന് കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. അറബ്-മുസ്‌ലിം രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌ന പരിഹാരത്തിനായി നടത്തിയ ഇടപെടലുകള്‍ പ്രശംസിക്കപ്പെട്ടതാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ടെന്നും ഇസ്‌ലാഹി സെന്റര്‍ അനുസ്മരിച്ചു.
