13 Sunday
September 2026
2026 September 13
1448 Rabie Al-Âkher 0

അതിര്‍ത്തി തര്‍ക്കം: ചര്‍ച്ചക്ക് തയ്യാറായി ഇസ്‌റാഈലും ലബനാനും

ദീര്‍ഘകാലമായി തുടരുന്ന അതിര്‍ത്തി തര്‍ക്കം അവസാനിപ്പിക്കുന്നതിന് യു എസ്സിന്റെ മധ്യസ്ഥയിലുള്ള ചര്‍ച്ചക്ക് ഇസ്‌റാഈലും ലബനാനും തയ്യാറായി.അതിര്‍ത്തി തര്‍ക്കം നിരവധി സംഘട്ടനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇസ്‌റാഈലും ലബനാനും ഇപ്പോഴും ഔദ്യോഗികമായി യുദ്ധത്തിന് സന്നദ്ധമായി നില്‍ക്കുന്ന രാഷ്ട്രങ്ങളാണ്. ലബനാനിലെ മൂന്ന് സമുദ്ര ഊര്‍ജ ബ്ലോക്കിന്റെ അറ്റത്തെ മേഖല ഉള്‍പ്പെടുന്ന കരസമുദ്ര അതിര്‍ത്തികള്‍ക്കായി ഇരു രാഷ്ട്രങ്ങളും ദശാബ്ദങ്ങളായി പോരാടി കൊണ്ടിരിക്കുകയാണ്.
ഇരു രാഷ്ട്രങ്ങളെയും ചര്‍ച്ചക്ക് ക്ഷണിച്ച് മധ്യസ്ഥ ശ്രമത്തിന് ചുക്കാന്‍ പിടിക്കുകയാണ് യു എസ് ലബനാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബര്‍റി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു

Back to Top