30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

അനുസ്മരണം – മൂഴിയോട് അബ്ദുല്‍ ഹമീദ്

ഫൈസല്‍ വട്ടോളി

വട്ടോളി ബസാര്‍: കരിയാത്തന്‍കാവ് പ്രദേശത്തെ ഇസ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയായിരുന്ന മൂഴിയോട് അബ്ദുല്‍ഹമീദ് (78) നിര്യാതനായി. ഡെപ്യൂട്ടി തഹസില്‍ദാറായിരുന്നു. ഇസ്‌ലാഹി പണ്ഡിതന്മാരുമായി മതകാര്യങ്ങളില്‍ നിരന്തരമായി ആശയവിനിമയങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം പൂനൂര്‍ മജ്‌ലിസുല്‍ ഖുര്‍ആനിലെ പഠിതാവായിരുന്നു. പ്രതിഫലം പറ്റാതെ വട്ടോളി ബസാര്‍ സിറാജുല്‍ ഉലൂം മദ്‌റസയുടെ സദര്‍ മുദരിസ് ആയി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. ഭാര്യ റാബിയ. മക്കള്‍: നസ്‌നീം, ഫബിന്‍ ഷറഫ്‌സ്, ലാലാസ് മുഅതസിം. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top