5 Thursday
March 2026
2026 March 5
1447 Ramadân 16

കെ എന്‍ എം ആദര്‍ശ കാമ്പയിന്‍ ഒമാനില്‍ പ്രചാരണത്തിന് തുടക്കമായി

മസ്‌കറ്റ്: ‘ബുദ്ധിയുടെ മതം മാനവതയുടെ ജീവന്‍’ പ്രമേയത്തില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംഘടിപ്പിക്കുന്ന ചതുര്‍മാസ ആദര്‍ശ കാമ്പയിന്റെ ഒമാന്‍ ദേശീയ തല ഉദ്ഘാടനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ നിര്‍വഹിച്ചു. മതത്തിന്റെ മാനവിക മുഖം ജീവതം കൊണ്ട് തെളിയിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന് അദ്ദേഹം ഉദ്‌ബോദിപ്പിച്ചു. ഡോ. ജാബിര്‍ അമാനി, റിഹാസ് പുലാമന്തോള്‍ പ്രഭാഷണം നടത്തി. ഒമാനിലെ വ്യത്യസ്ത പ്രദേശങ്ങളിലെ ഇസ്‌ലാഹീ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഒമാന്‍ ഇസ്‌ലാഹീ സെന്ററിന്റെ പ്രഖ്യാപനവും നടന്നു. ജി സി സി ഇസ്‌ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ പുതിയ കൂട്ടായ്മയുടെ പ്രഖ്യാപനം നിര്‍വഹിച്ചു. ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ത്വാഹ ശരീഫ്, ഷാജഹാന്‍ സലാല, ശബീര്‍ സൂര്‍ പ്രസംഗിച്ചു.

Back to Top