ഓണ്‍ലൈന്‍ വിദ്യാഭ്യാസം: പഠനാവശ്യത്തിന് സൗജന്യ ഡാറ്റ ലഭ്യമാക്കണം: കെ എന്‍ എം
കോഴിക്കോട്: ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാകുന്ന പുതിയ സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിന് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കോഴിക്കോട് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു.
ഒരു വീട്ടില്‍ തന്നെ ഒന്നിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആവശ്യമാകുന്ന സന്ദര്‍ഭത്തില്‍ നെറ്റ് ഡാറ്റയുടെ ഉപയോഗം വളരെ കൂടുകയാണ്. ദരിദ്രകുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം താങ്ങാന്‍ കഴിയാതെ വരുന്ന സാഹചര്യം ഉണ്ടാകരുതെന്നും സംഗമം അഭിപ്രായപ്പെട്ടു. നേതൃസംഗമം സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, അഡ്വ. എം മൊയ്തീന്‍ കുട്ടി, ഇസ്മായില്‍ കരിയാട്, അബ്ദുര്‍റശീദ് മടവൂര്‍, ടി പി ഹുസൈന്‍കോയ, പി അബ്ദുറഹിമാന്‍ സുല്ലമി, ശുക്കൂര്‍ കോണിക്കല്‍, മെഹബൂബ് ഇടിയങ്ങര, പി സി അബ്ദുറഹിമാന്‍, കുഞ്ഞിക്കോയ ഒളവണ്ണ, ശഫീഖ് എലത്തൂര്‍, എന്‍ ടി അബ്ദുറഹിമാന്‍, മുഹമ്മദലി കൊളത്തറ പ്രസംഗിച്ചു.
