5 Friday
December 2025
2025 December 5
1447 Joumada II 14

പെറു പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ്

ഓഫീസിലെ അഴിമതികള്‍ മറച്ചുവെക്കാ ന്‍ ശ്രമിച്ചതിന് പെറു പ്രസിഡന്റ് മാര്‍ട്ടിന്‍ വിസാരക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കം. പ്രസിഡന്റിനെതിരെ ഇംപീച്‌മെന്റ് നടപടികള്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം പാര്‍ലമെന്റില്‍ പാസായി. 49,500 യു എസ് ഡോളറിന്റെ സര്‍ക്കാര്‍ കരാറുകള്‍ ഗായകനായ റിച്ചാര്‍ഡ് സിസെന്റോസിന് നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് നടപടികള്‍. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയത്തെ 65 പേര്‍ അനുകൂലിച്ചപ്പോള്‍ 35 പേര്‍ എതിര്‍ത്തു. 24 പേര്‍ വിട്ടുനിന്നു. 130 അംഗ കോണ്‍ഗ്രസില്‍ 52 പേരുടെ പിന്തുണയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിന് ആവശ്യമായുള്ളത്. പ്രസിഡന്റിനെ മാറ്റാന്‍ 84 പേര്‍ പിന്തുണക്കണം. പാര്‍ലമെന്റില്‍ ഒമ്പതില്‍ ആറ് പാര്‍ട്ടികളും പ്രമേയത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്. പെറുവിലെ പ്രതിപക്ഷ നേതാവായ ഇഡഗാര്‍ ആല്‍റോണ്‍ മൂന്ന് വോയ്‌സ് ക്ലിപ്പുകള്‍ പുറത്ത് വിട്ടതോടെയാണ് പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം ശക്തമായത്. 49,500 ഡോളര്‍ ഗായകന് നല്‍കാനുള്ള തീരുമാനം മറച്ചുവെക്കണമെന്ന് അടുത്ത അനുയായിയോട് പ്രസിഡന്റ് ആവശ്യപ്പെടുന്നതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കോവിഡ് അതിരൂക്ഷമായി തുടരുന്നതിനിടെയാണ് വന്‍ തുക നല്‍കി ഗായകനെ സാംസ്‌കാരിക ഉപദേഷ്ടാവായി നിയമിച്ചത്.

Back to Top