6 Friday
March 2026
2026 March 6
1447 Ramadân 17

വെളിച്ചം മൊഡ്യൂള്‍ പ്രകാശനം

ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ നടത്തുന്ന വെളിച്ചം പരീക്ഷയുടെ 26-മത് മൊഡ്യൂള്‍ പ്രകാശനം ഡോ. അബ്ദുറഹ്മാന്‍ സുബൈര്‍ നിര്‍വഹിക്കുന്നു.

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ നടന്നു വരുന്ന വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഇരുപത്തി ആറാം മൊഡ്യൂള്‍ സ്റ്റഡിമെറ്റീരിയല്‍ പ്രകാശനം ചെയ്തു. അല്‍സമാന്‍ എക്‌സ്‌ചേഞ്ച് ഓപ്പറേഷന്‍ മാനേജര്‍ ഡോ. അബ്ദുറഹ്മാന്‍ സുബൈര്‍, നിസ്താര്‍ പട്ടേലിനു ആദ്യകോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. വെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, വെളിച്ചം ജന.കണ്‍വീനര്‍ ഉമര്‍ ഫാറൂഖ്, അബ്ദുറഹ്മാന്‍ മദനി, അബ്ദുറഷീദ് സുല്ലമി, ഡോ. റസീല്‍, ശൈജല്‍ ബാലുശ്ശേരി, എം ജി എം പ്രസിഡന്റ് സൈനബ അന്‍വാരിയ്യ, വെളിച്ചം ലേഡീസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റഡി മെറ്റീരിയല്‍ ഏരിയ കോ-ഓഡിനേറ്റമാരില്‍ നിന്നോ മദീന ഖലീഫയിലെ ഇസ്‌ലാഹി സെന്റര്‍ ആസ്ഥാനത്തുനിന്നോ കൈപ്പറ്റാവുന്നതാണെന്ന് ചീഫ് കോ-ഓഡിനേറ്റര്‍ മുഹമ്മദ് ശൗലി അറിയിച്ചു. വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ 25-ാം മൊഡ്യൂള്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ് എം എസ് വഴി ഫലം ലഭ്യമാവും.`

Back to Top