15 Wednesday
July 2026
2026 July 15
1448 Mouharrem 29

ബൗദ്ധിക ബോധനം ഉദ്ഘാടനം ചെയ്തു

കല്‍പറ്റ: ‘ബുദ്ധിയുടെ മതം മാനവതയുടെ ജീവന്‍’ ചതുര്‍മാസ കാമ്പയിന്റെ വയനാട് ജില്ലാ ഉദ്ഘാടനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വഹിച്ചു. ‘നാസ്തികത സര്‍വനാശത്തിലേക്കുള്ള കവാടം’ എന്ന പ്രമേയത്തിലുള്ള ബൗദ്ധിക ബോധനം പരിപാടി നടത്തിക്കൊണ്ടാണ് ജില്ലാ തല ഉദ്ഘാടനം നടന്നത്. കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ എം സൈതലവി എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, റിഹാസ് പുലാമന്തോള്‍, എന്‍ വി മൊയ്തീന്‍ കുട്ടി മദനി, ബഷീര്‍ സ്വലാഹി, സി എം അസൈനാര്‍, ഹാസില്‍ കുട്ടമംഗലം, കെ കെ ഇര്‍ഷാദ്, ഖൈറുന്നീസ, ആയിശ തസ്‌നീം പ്രസംഗിച്ചു`

Back to Top