24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

തൊഴില്‍ നിഷേധ പ്രതിഷേധം ഉദ്യോഗാര്‍ഥികള്‍ക്കെതിരെയുള്ള വിലക്ക് നീതീകരിക്കാനാവില്ല: ഐ എസ് എം

കോഴിക്കോട്: തൊഴില്‍ നിഷേധത്തിനെത്തിനു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ച ഉദ്യോഗാര്‍ഥികളെ വിലക്കാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനുമുള്ള പി എസ് സിയുടെ നിലപാട് നീതികരിക്കാനാവില്ലെന്ന് ഐ എസ് എം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചതിന്റെ പേരില്‍ പി എസ് സിയുടെ ചരിത്രത്തില്‍ ഇക്കാലമത്രയുമില്ലാത്ത വിധം വിലക്കേര്‍പ്പെടുത്തുന്നത് കടുത്ത അപരാധമാണ്. പരീക്ഷകളില്‍ വിജയിച്ച് നിയമനം കാത്തിരിക്കുന്ന യോഗ്യതയുള്ളവര്‍ പുറത്തിരിക്കെ മതിയായ യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ജോലിയില്ലാത്തതിന്റെ പേരില്‍ ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. അറബി, സംസ്‌കൃതം, ഉറുദു ഭാഷകളോടുള്ള സര്‍ക്കാര്‍ സമീപനം തിരുത്തപ്പെടേണ്ടതാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. യുവത ഓണ്‍ലൈന്‍ പുസ്തകമേള – ലിറ്റ്‌ഫെസ്റ്റ്, റേഡിയോ ഇസ്‌ലാം വെര്‍ച്വല്‍ കോണ്‍ക്ലൈവ്, ശബാബ്- പുടവ പ്രചാരണ കാമ്പയിന്‍, ടെന്‍ ഡേയ്‌സ് യൂണിറ്റ് ചലഞ്ച്, മലബാര്‍ സമരം ശതാബ്ദി തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഷാനിഫ് വാഴക്കാട്, ഫാസില്‍ ആലുക്കല്‍, അബ്ദുസ്സലാം മുട്ടില്‍, യൂനുസ് നരിക്കുനി, ഷമീര്‍ ഫലാഹി ആലപ്പുഴ, അബ്ദുല്‍ജലീല്‍ മദനി വയനാട്, അഫ്താഷ് ചാലിയം, യു ഷാനവാസ്, ജലീല്‍ വൈരങ്കോട്, മുഹ്‌സിന്‍ തൃപ്പനച്ചി, ഐ വി ജലീല്‍, ഫിറോസ് കൊച്ചി, ജാബിര്‍ വാഴക്കാട് പ്രസംഗിച്ചു. സഹല്‍ മുട്ടില്‍, ഹാസില്‍ വയനാട്, ഉസ്മാന്‍ സിറ്റി, റഫീഖ് നല്ലളം, ജൗഹര്‍ അയിനിക്കോട്, പി എം എ സമദ്, റാഫി കുന്നുംപുറം, ഷരീഫ് കോട്ടക്കല്‍, അബ്ദുല്‍ജലീല്‍ ആമയൂര്‍, മുഹ്‌സിന്‍ കൊടുങ്ങല്ലൂര്‍, സിജാദ് എറണാകുളം, അയ്യൂബ് എടവനക്കാട്, ഇര്‍ഷാദ് കോട്ടയം, സഹീര്‍ ഫാറൂഖി, ഷഹദ് കൊല്ലം, ഡോ. മുഹമ്മദ് ബാവ, ഷരീഫ് മുഹമ്മദ് തിരുവനന്തപുരം, യൂനുസ് മയ്യേരി, ടി കെ എന്‍ ഹാരിസ്, ഡോ. സുഫിയാന്‍ അബ്ദുസത്താര്‍, ലത്തീഫ് മംഗലശേരി, സി എ അനീസ്, സജ്ജാദ് ആലുവ, മുഹമ്മദ് അസ്‌ലം ആലപ്പുഴ ചര്‍ച്ചയില്‍ പങ്കെടുത്തു.`

Back to Top