മലബാര്‍ സമര ശതാബ്ദി-‘ആയിരം സ്മാരക വൃക്ഷം’ കാമ്പയിന് തുടക്കമായി
താനൂര്‍: 1921 മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് യുവത ബുക്ഹൗസിന്റെ നേതൃത്വത്തിലുള്ള ‘1000 സ്മാരക വൃക്ഷം’ കാമ്പയിന് തുടക്കമായി. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ സമരം സജീവമായ കേന്ദ്രങ്ങളിലാണ് സ്മാരക വൃക്ഷങ്ങള്‍ നടുന്നത്. മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്.
താനൂര്‍ പാടത്തായം തറവാട്ടില്‍ നടന്ന സംസ്ഥാന തല ഫലവൃക്ഷതൈ നടല്‍ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ നിര്‍വ്വഹിച്ചു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജലീല്‍ വൈരങ്കോട്, ജില്ലാ പ്രസിഡന്റ് റാഫി കുന്നുംപുറം, സെക്രട്ടറി ഷരീഫ് കോട്ടക്കല്‍, മജീദ് രണ്ടത്താണി, ടി കെ എന്‍ ഹാരിസ്, ഹബീബ് നിരോല്‍പാലം, വി പി ആബിദ്, സി പി കുഞ്ഞിക്കാദര്‍, അക്ബര്‍ താനൂര്‍ പങ്കെടുത്തു.
സമരത്തിന്റെ ശതാബ്ദിയില്‍ ആറ് വാല്യങ്ങളിലുള്ള സമരത്തിന്റെ സമഗ്രചരിത്ര ഗ്രന്ഥങ്ങള്‍ യുവത പുറത്തിറക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള അക്കാദമിക ചര്‍ച്ച യുവത ലിറ്റ്‌ഫെസ്റ്റില്‍ നടന്നു. ഡോ. കെ കെ എന്‍ കുറുപ്പ്, ഡോ. കെ ഗോപാലന്‍കുട്ടി, ഡോ. പി ഗീത, ഡോ. ഫുക്കാര്‍ അലി എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട് സൗത്ത് ജില്ലാ ഉദ്ഘാടനം ഐ എസ് എം സംസ്ഥാന സെക്രട്ടറി പി കെ ശബീബ് നിര്‍വഹിക്കുന്നു.
കോഴിക്കോട്: കാമ്പയിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഐ എസ് എം സംസ്ഥാന സെക്രട്ടറി പി കെ ശബീബ് നിര്‍വ്വഹിച്ചു. ജില്ലാ പ്രതിനിധി അബൂബക്കര്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം തിരുവമ്പാടി മണ്ഡലം സെക്രട്ടറി ആസാദ് കൂളിമാട്, പി എം നാസര്‍, ഐ എസ് എം മണ്ഡലം പ്രതിനിധികള്‍, കൂളിമാട് ശാഖ മുജാഹിദ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.

മഞ്ചേരി: മലപ്പുറം ഈസ്റ്റ് ജില്ലാ ഉദ്ഘാടനം മലബാര്‍ സമരത്തില്‍ ബ്രിട്ടീഷുകാരോട് നേര്‍ക്കുനേര്‍ പൊരുതിയ പൂക്കോട്ടൂരിലെ വിപ്ലവകാരികളുടെ ഓര്‍മ്മക്ക് വേണ്ടി പണിത യുദ്ധകവാടത്തിന് മുന്നില്‍ പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം സഫിയ ഫല വൃക്ഷ തൈ നട്ട് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് യൂസഫ് ഹാജി, ജൗഹര്‍ അയനിക്കോട്, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, ഹബീബ് മൊറയൂര്‍, ഇബ്‌റാഹീം ഫാറൂഖി, ഷമീര്‍ പന്തലിങ്ങല്‍, സമീര്‍ പത്തനാപുരം പങ്കെടുത്തു. നിസാം പൂക്കോട്ടൂര്‍ പ്രാദേശിക സമരചരിത്രം വിശദീകരിച്ചു. പി എം എ സമദ് ആമുഖ ഭാഷണം നടത്തി. മുജീബുര്‍റഹ്മാന്‍ കല്ലരട്ടിക്കല്‍ സമാപന പ്രഭാഷണം നടത്തി.`

