6 Friday
March 2026
2026 March 6
1447 Ramadân 17

വെര്‍ച്വല്‍ കേരളയാത്രയ്‌ക്ക്‌ സ്വീകരണം നല്‍കി

തിരൂരങ്ങാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ മന്‍സൂറലി ചെമ്മാട്‌ പ്രസംഗിക്കുന്നു

ആലപ്പുഴ: `സ്വതന്ത്ര ഇന്ത്യക്ക്‌ സൗഹൃദത്തിന്റെ കാവല്‍’ പ്രമേയത്തില്‍ സ്വാതന്ത്യദിനത്തില്‍ ഐ എസ്‌ എം സംസ്ഥാന സമിതി സംഘടിപ്പിച്ച വെര്‍ച്വല്‍ കേരളയാത്രക്ക്‌ ആലപ്പുഴയില്‍ സ്വീകരണം നല്‍കി. പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യസമര സ്‌മാരകത്തിന്‌ മുന്നില്‍ നടന്ന സ്വീകരണത്തില്‍ സംസ്ഥാന സെക്രട്ടറി പി എ ഷമീര്‍ ഫലാഹി പ്രഭാഷണം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി എ പി നൗഷാദ്‌, വൈ. പ്രസിഡന്റ്‌ പി നസീര്‍, ഐ എസ്‌ എം മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ അസ്‌ലം, സെക്രട്ടറി എച്ച്‌ സുധീര്‍, കെ എന്‍ എം ആലപ്പുഴ മണ്ഡലം പ്രസിഡന്റ്‌ എസ്‌ കലാമുദ്ദീന്‍, സെക്രട്ടറി മുബാറക്‌ അഹമ്മദ്‌ പങ്കെടുത്തു.
ഇടുക്കി: ജില്ലയിലെ തൊടുപുഴയില്‍ എത്തിച്ചേര്‍ന്ന യാത്ര കെ എന്‍ എം ജില്ലാ സെക്രട്ടറി കെ ബി മുജീബ്‌ ഉദ്‌ഘാടനം ചെയ്‌തു. ചരിത്രപ്രാധാന്യമുള്ള നൈനാന്‍ പള്ളിയും അതിന്റെ നിര്‍മ്മാണവും ഐ എസ്‌ എം ജില്ലാ സെക്രട്ടറി അന്‍സാര്‍ മജീദ്‌ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ്‌ ബാദുഷ ഫൈസല്‍ അധ്യക്ഷത വഹിച്ചു.

എറണാകുളം: വെര്‍ച്വല്‍ കേരളയാത്രക്ക്‌ ജില്ലയിലെ ആദ്യ സ്വീകരണം പറവൂരില്‍ നല്‍കി. വി ഡി സതീശന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. പറവൂര്‍ മണ്ഡലത്തില്‍ അയ്യൂബ്‌ എടവനക്കാട്‌, സാബിക്‌ മാഞ്ഞാലി, ഹര്‍ഷാദ്‌ എടവനക്കാട്‌, ഇക്‌ബാല്‍ മദനി, ഷാജി മാഞ്ഞാലി, അബ്ദുല്ല മാഞ്ഞാലി നേതൃത്വം നല്‍കി, കൊച്ചിയില്‍ സിജാദ്‌ കൊച്ചി, ഫജര്‍ കൊച്ചി, എം എ അന്‍സാര്‍, റിയാസ്‌ കൊച്ചി, ആസിഫ്‌ കൊച്ചി, ഷിഫാസ്‌ കൊച്ചി നേതൃത്വം നല്‍കി, എറണാകുളം മണ്ഡലത്തില്‍ ജവാദ്‌ അഹ്‌സന്‍, ഫര്‍ഹാന്‍ അന്‍വര്‍ ഇസ്‌ലാഹി എന്നിവരും മുവാറ്റുപുഴയില്‍ കബീര്‍ സുല്ലമി, ഷാനവാസ്‌ മുവാറ്റുപുഴയും ആലുവ മണ്ഡലത്തില്‍ എം കെ ശാക്കിര്‍, ബാസില്‍ അമാന്‍, ഷാജഹാന്‍ ആലുവ, അദ്‌നാന്‍ ശ്രീമൂലനഗരം, അസീസ്‌ ചൊവ്വര എന്നിവരും നേതൃത്വം നല്‍കി.

തിരൂരങ്ങാടി: വെര്‍ച്വല്‍ കേരള യാത്രക്ക്‌ മലപ്പുറം വെസ്റ്റ്‌ ജില്ലാ കമ്മിറ്റി തുരങ്ങാടിയില്‍ സ്വീകരണം നല്‍കി. മലബാര്‍ സമര പ്രദേശങ്ങളായ ഹജൂര്‍ കച്ചേരി, യുദ്ധ സ്‌മാരക ഹാള്‍, മമ്പുറം മസ്‌ജിദ്‌ പരിസരം എന്നിവിടങ്ങളില്‍ മന്‍സൂറലി ചെമ്മാട്‌, എം റസീം ഹാറൂന്‍, എ പി റാഫി എന്നിവര്‍ സംസാരിച്ചു. ശരീഫ്‌ കോട്ടക്കല്‍, യൂനുസ്‌ മയ്യേരി, യു ഷാനവാസ്‌, ടി വി ജലീല്‍, ഐ വി ജലീല്‍, ടി കെ എന്‍ നാസര്‍, മജീദ്‌ രണ്ടത്താണി, അറഫാത്ത്‌ പറവണ്ണ, ടി കെ എന്‍ ഹാരിസ്‌, ഇസ്‌ഹാഖ്‌ ചെറുമുക്ക്‌, അന്‍സാര്‍ തിരൂരങ്ങാടി നേതൃത്വം നല്‍കി.

വടകര: വെര്‍ച്വല്‍ കേരള യാത്രക്ക്‌ വടകര കുഞ്ഞാലി മരക്കാര്‍ കോട്ടയില്‍ സ്വീകരണം നല്‍കി. റിഹാസ്‌ പുലാമന്തോള്‍ ഉദ്‌ഘടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ഷമീം കണ്ണോത്ത്‌ അധ്യക്ഷത വഹിച്ചു. നാടകാചാര്യന്‍ മുഹമ്മദ്‌ പേരാമ്പ്ര പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി റഫീഖ്‌ മേപ്പയൂര്‍, കെ എം കുഞ്ഞമ്മദ്‌ മദനി, റുഖിയ ടീച്ചര്‍, ശാക്കിര്‍ കാന്തപുരം, ഹെന്ന ഉനൈസ്‌, അദീബ്‌ പൂനൂര്‍, നിസാര്‍ ബാലുശ്ശേരി, ഫസലു റഹ്‌മാന്‍ ബാലുശ്ശേരി, ജലീല്‍ കീഴൂര്‍, ഷാനവാസ്‌ പേരാമ്പ്ര പ്രസംഗിച്ചു.
കല്‍പറ്റ: ഐ എസ്‌ എം വെര്‍ച്വല്‍ കേരളയാത്രക്ക്‌ വയനാട്‌ ജില്ലയിലെ മുട്ടിലില്‍ സ്വീകരണം നല്‍കി. കെ ജെ യു ജന.സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഐ എസ്‌ എം സംസ്ഥാന ഭാരവാഹികളായ അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ ജലീല്‍ മദനി, ജില്ലാ സെക്രട്ടറി ഹാസില്‍ മുട്ടില്‍, സഹ്‌ല്‍ മുട്ടില്‍, മുഫ്‌ലിഹ്‌, ഇര്‍ഷാദ്‌, അമീന്‍ റാഷിദ്‌ നേതൃത്വം നല്‍കി.

ഐ എസ്‌ എം സംസ്ഥാന സമിതിയുടെ വെര്‍ച്വല്‍ കേരള യാത്രക്ക്‌ ആലപ്പുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി പ്രസംഗിക്കുന്നു.

Back to Top