24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

അനുസ്‌മരണം – കുഞ്ഞഹമ്മദ്‌ മൗലവി

ഉബൈദുല്ല മദനി, താനാളൂര്‍

താനാളൂര്‍: ഒരു പുരുഷായുസ്‌ മുഴുവന്‍ ദീനിപ്രവര്‍ത്തന മേഖലകളിലും സാമൂഹ്യ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളിലും ചിലവഴിച്ച താനാളൂര്‍ പള്ളിപ്പടിയിലെ കോട്ടുമ്മല്‍ കുഞ്ഞഹമ്മദ്‌ മൗലവിയുടെ വേര്‍പാട്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്‌ വലിയ നഷ്ടമായി. പാലിയേറ്റീവ്‌ പ്രവര്‍ത്തനം ഇല്ലാതിരുന്ന ആദ്യകാലഘട്ടങ്ങളില്‍ രോഗീപരിചരണ രംഗത്ത്‌ മികച്ച പ്രവര്‍ത്തനം നടത്തിയിരുന്നു മൗലവി. ഒട്ടേറെ രോഗികളെ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലും പെരിന്തല്‍മണ്ണയിലെ ആസ്‌പത്രികളിലേക്കും കൊണ്ടുപോയി ചികിത്സിപ്പിച്ചിട്ടുണ്ട്‌. വിവിധ സ്ഥലങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച മൗലവിക്ക്‌ ഒട്ടേറെ ശിഷ്യഗണങ്ങളുണ്ട്‌. പുളിക്കല്‍, തിരൂരങ്ങാടി, താനാളൂര്‍, പുത്തൂര്‍പള്ളിക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്തീബായി പ്രവര്‍ത്തിച്ച മൗലവി തിരൂരങ്ങാടി കെ എം എം അറബിക്‌ കോളജ്‌, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്‌ കേളജ്‌, പുത്തൂര്‍ പള്ളിക്കല്‍ എ എം യു പി സ്‌കൂള്‍, താനാളൂര്‍ തറയില്‍ എ എം എല്‍ പി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു.കേരള ജംഇയ്യ ത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്നിവയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. താനാളൂര്‍ നുസ്‌റത്തുല്‍ ഇസ്ലാം സംഘത്തിന്റെയും പള്ളിപ്പടി ഖിദ്‌മത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ കീഴിലുള്ള മസ്‌ജിദുസലാമിന്റെയും പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കര്‍മനിരതനായ ജനസേവകനെയാണ്‌ കുഞ്ഞഹമ്മദ്‌ മൗലവിയുടെ വേര്‍പാടോടെ പ്രസ്ഥാനത്തിനും താനാളൂരിന്‌ നഷ്ട്‌ടമായത്‌. പരേതന്‌ അല്ലാഹു മഗ്‌ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ (ആമീന്‍)`

Back to Top