6 Friday
March 2026
2026 March 6
1447 Ramadân 17

അനുസ്‌മരണം – അബ്ദുല്ല പട്‌ല

എസ്‌ അബൂബക്കര്‍ പട്‌ല

കാസര്‍കോട്‌: പൗരപ്രമുഖനും പട്‌ലയിലെ ഇസ്‌ലാഹി സംരംഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌ത അബ്ദുല്ല പട്‌ല (87) നിര്യാതനായി. പട്‌ല വലിയ ജുമാ മസ്‌ജിദിന്റെയും മന്‍ബഉല്‍ ഹിദായ മദ്‌റസയുടെയും പട്‌ല ഇസ്‌ലാഹി മസ്‌ജിദിന്റെയും ഇസ്‌ലാഹീ മദ്‌റസയുടെയും ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും പിന്നില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കേരള നദ്‌വത്തുല്‍ മുജാഹിദിന്‍ ജില്ലാ ഭാരവാഹിയായിരുന്നു. നാടിന്റെ ഇസ്‌ലാഹീ ചലനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നതിലും പട്‌ലയില്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ വേരോട്ടമുണ്ടാക്കുന്നതിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായി. വിദ്യാഭ്യാസ, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചു. പട്‌ല ഗവ.ഹൈസ്‌കൂളിന്റെ ഉന്നമനത്തിന്‌ അശ്രാന്ത പരിശ്രമം നടത്തി. കോണ്‍ഗ്രസ്സ്‌ പ്രസ്ഥാനമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകം. നാലഞ്ചു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വാര്‍ധക്യ സഹജമായ അസുഖം കാരണം ശയ്യാവലംബിയാകുന്നതു വരെ മുജാഹിദ്‌ പ്രസ്ഥാനത്തിലും രാഷ്‌ട്രീയ രംഗത്തും സജീവമായിരുന്നു. നാടിന്റെ പഴയ കാല ഇസ്‌ലാഹീ ചരിത്രം കൃത്യതയോടെ ഓര്‍മ്മിച്ച്‌ പറയാനുള്ള കഴിവുണ്ടായിരുന്നു. അല്ലാഹുവേ, പരേതന്‌ മഗ്‌ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ. (ആമീന്‍)`

Back to Top