25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

അനുസ്‌മരണം – കെ സി മൊയ്‌തീന്‍ കുട്ടി മാസ്റ്റര്‍

സുഹൈല്‍ സാബിര്‍ രണ്ടത്താണി

രണ്ടത്താണി: ഇസ്‌ലാഹി കാരണവരും മസ്‌ജിദുറഹ്‌മാനി സ്ഥാപക കമ്മിറ്റി അംഗവുമായ കെ സി മൊയ്‌തീന്‍കുട്ടി മാസ്റ്റര്‍ (95) നിര്യാതനായി. ദീര്‍ഘകാലം കമ്മിറ്റി ഉപദേശക സമിതി അംഗമായിരുന്നു. ഇസ്‌ലാഹി പ്രബോധന രംഗത്ത്‌ കടുത്ത എതിര്‍പ്പുകള്‍ നേരിട്ട ആദ്യ കാലങ്ങളില്‍ നവോത്ഥാന സംരംഭങ്ങള്‍ ഉയര്‍ന്നുവരുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചു. ഇസ്‌ലാഹി പണ്ഡിതന്‍മാരുമായി ആത്മബന്ധം കാത്തുസൂക്ഷിച്ചു. മര്‍ഹൂം സൈദ്‌ മൗലവി രണ്ടത്താണിയില്‍ എത്തിയതുമുതല്‍ അതിരറ്റ സ്‌നേഹ ബഹുമാനങ്ങള്‍ അദ്ദേഹം കാത്തുസൂക്ഷിച്ചു. തന്റെ ഹജ്ജ്‌ യാത്ര മൗലവിയോടൊപ്പമായിരിക്കണമെന്നാഗ്രഹിക്കുകയും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്‌തു. പ്രദേശത്തെ ഇസ്‌ലാഹി നവോത്ഥാന ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും സ്‌മരണകള്‍ പുതുതലമുറകള്‍ക്ക്‌ പങ്ക്‌ വെച്ച്‌ നല്‍കുമായിരുന്നു. 35 വര്‍ഷം അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. പരേതന്‌ അല്ലാഹു മഗ്‌ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top