3 Thursday
July 2025
2025 July 3
1447 Mouharrem 7

യു എസില്‍ വീണ്ടും പ്രക്ഷോഭം

യു എസ് സംസ്ഥാനമായ വിസ്‌കോന്‍സെനിലെ കെനോഷ നഗരത്തില്‍ വംശീയവിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരുക്കേറ്റു. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ഞായറാഴ്ച കറുത്ത വര്‍ഗക്കാരനായ ജേക്കബ് ബ്ലേക്കിനെ (29) പൊലീസ് വെടിവച്ചു ഗുരുതരമായി പരുക്കേല്‍പിച്ചതിനെ തുടര്‍ന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭകര്‍ക്കെതിരെ രംഗത്തിറങ്ങിയ സായുധ സംഘങ്ങളാണ് വെടിയുതിര്‍ത്തതെന്ന് അധികൃതര്‍ പറഞ്ഞു. തന്റെ മകനെ പൊലീസ് ഏഴു തവണ വെടിവച്ചെന്നു ബ്ലേക്കിന്റെ പിതാവ് പറഞ്ഞു. വെടിയേറ്റു നട്ടെല്ലു തകര്‍ന്ന യുവാവ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മൂന്നു മക്കളുടെ കണ്‍മുന്നില്‍ ബ്ലേക്കിനെ പൊലീസ് വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. മൂന്നു മാസം മുന്‍പ് മിനിയപ്പലിസില്‍ ജോര്‍ജ് ഫ്‌ലോയ്ഡിനെ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ യു എസിലെങ്ങും കത്തിപ്പടര്‍ന്ന വംശീയവിരുദ്ധ പ്രക്ഷോഭം കെട്ടടങ്ങും മുന്‍പേയാണു വിസ്‌കോന്‍സെനിലെ പൊലീസ് അതിക്രമം.

Back to Top