24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

വിജയികളെ അനുമോദിച്ചു

തളിപ്പറമ്പ: പ്ലസ്ടു പരീക്ഷയിലെ ഉന്നത വിജയികളെ തളിപ്പറമ്പ കെ എന്‍ എമ്മും റിനയ്‌സന്‍സ് ഫൗണ്ടേഷനും അനുമോദിച്ചു. കെ എന്‍ എം ജില്ലാ ജോ. സെക്രട്ടറി പി ടി പി മുസ്തഫ, ആര്‍ സി എഫ് ട്രഷറര്‍ സി അബ്ദുല്‍മജീദ്, കെ കെ പി അബ്ദുല്ല ഉപഹാരം സമ്മാനിച്ചു. ഐ എസ് എം ജില്ലാ സെക്രട്ടറി റാഫി തളിപ്പറമ്പ, കെ ഇബ്‌റാഹിം, കെ മുസ്തഫ, നൂറുദ്ദീന്‍ തളിപ്പറമ്പ പങ്കെടുത്തു.

തിരുന്നാവായ: ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഐ എസ് എം വൈരങ്കോട് അല്ലൂര്‍ യൂണിറ്റ് ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി ജലീല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ശംസുദ്ധീന്‍ ആയപ്പള്ളി, എ അബ്ദുല്‍കരീം, കെ റഹീം, മിഷല്‍ തൊട്ടിവളപ്പില്‍ പങ്കെടുത്തു.

Back to Top