അന്തേവാസികള്‍ക്ക് പുതുവസ്ത്രം നല്‍കി
ആലപ്പുഴ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് കെ എന്‍ എം മണ്ഡലം കമ്മിറ്റി നല്‍കുന്ന പുതുവസ്ത്രങ്ങള്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ഏറ്റുവാങ്ങുന്നു.
ആലപ്പുഴ: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മണ്ഡലം കമ്മിറ്റി ആലപ്പുഴ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് പുതുവസ്ത്രങ്ങള്‍ നല്‍കി. സാമൂഹ്യക്ഷേമ വിഭാഗം കണ്‍വീനര്‍ ഐ സലീം മുനിസിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന് വസ്ത്രങ്ങള്‍ കൈമാറി. ജില്ലാ സെക്രട്ടറി എ പി നൗഷാദ്, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി, മണ്ഡലം സെക്രട്ടറി മുബാറക് അഹമ്മദ് പങ്കെടുത്തു.
