15 Wednesday
July 2026
2026 July 15
1448 Mouharrem 29

റഹ്മ സെന്റര്‍ സഹായ കിറ്റ് നല്‍കി

വളപട്ടണം പഞ്ചായത്ത് കോവിഡ് കേന്ദ്രത്തിലേക്ക് റഹ്്മ സെന്റര്‍ നല്‍കുന്ന സാമഗ്രികള്‍ കെ എല്‍ പി ഹാരിസ് വിതരണം ചെയ്യുന്നു

കണ്ണര്‍: വളപട്ടണം ഗ്രാമപ്പഞ്ചായത്തിന്റെ കീഴില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ആശുപത്രിയിലേക്ക് വളപട്ടണം റഹ്മ സെന്റര്‍ 150 ബെഡ്ഷീറ്റ്, 50 തലയണ, 150 പില്ലോ കവര്‍, 50 വാട്ടര്‍ ജഗ്ഗ്, 50 സ്റ്റീല്‍ ഗ്ലാസ്, 50 ടവ്വല്‍, 1000 ഫൈസ് മാസ്‌ക്, 500ഗ്ലൗസ്, ഒരു ഇന്‍ഡക്ഷന്‍ സ്റ്റൗ എന്നിവയടങ്ങുന്ന സഹായകിറ്റ് വിതരണം ചെയ്തു. റഹ്മ സെന്ററില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ട്രസ്റ്റ് ചെയര്‍മാന്‍ കെ എല്‍ പി ഹാരിസ് സഹായ സാമഗ്രികള്‍ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലളിതാ ദേവി, വൈസ് പ്രസിഡന്റ് ടി പി അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷക്കീല്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നൗഷാദ്, വാര്‍ഡ് മെമ്പര്‍ നിസാര്‍, പഞ്ചായത്ത് ലൈബ്രേറിയന്‍ ബിനോയ്, കെ എന്‍ എം പ്രസിഡന്റ് കളത്തില്‍ അബ്ദുറഹിമാന്‍, ട്രസ്റ്റ് മെമ്പര്‍മാരായ ശംസുദ്ദീന്‍ പാലക്കോട്, കെ എല്‍ പി മുസ്തഫ, കെ എല്‍ പി യൂസുഫ്, അബ്ദുശ്ശുക്കൂര്‍, അബ്ദുല്‍ ജബ്ബാര്‍, ആശിഖ് പങ്കെടുത്തു.

Back to Top