15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഐ എസ് എം വെര്‍ച്വല്‍ കേരള യാത്രക്ക് പാലക്കാട് ജില്ലയില്‍ സ്വീകരണം നല്‍കി

പട്ടാമ്പി: ‘സ്വതന്ത്ര ഇന്ത്യക്ക് സൗഹൃദത്തിന്റെ കാവല്‍’ പ്രമേയത്തില്‍ ഐ എസ് എം സംസ്ഥാന സമിതി സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ കേരളയാത്രക്ക് പാലക്കാട് ജില്ലയിലെ രണ്ടു കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ യാത്രയെ അഭിസംബോധന ചെയ്തു. ഇന്നത്തേക്കള്‍ വലിയ പ്രതിസന്ധികളെ നാം അതി ജീവിച്ചത് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ നില നിന്നിരുന്ന ഐക്യവും പരസ്പരസൗഹാര്‍ദവും കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. തൃത്താലയില്‍ നടന്ന സ്വീകരണത്തില്‍ ജില്ല സെക്രട്ടറി അബ്ദുല്‍ ജലീല്‍ ആമയൂര്‍, പ്രഫ. അഷ്‌റഫ് മദനി, അബ്‌സര്‍, സാബിര്‍ നേതൃത്വം നല്‍കി. സ്വാതന്ത്ര്യസമര കാലത്ത് കേരള സന്ദര്‍ശന വേളയില്‍ ഗാന്ധിജി താമസിച്ചിരുന്ന ശബരി ആശ്രമത്തില്‍ നടന്ന പരിപാടിയില്‍ ആശ്രമം സെക്രട്ടറി ദേവന്‍, ഐ ജലീല്‍, റിയാസ്, സനൂഫ്, അഷ്ഫാഖ് പ്രസംഗിച്ചു.`

Back to Top